മുപ്പതു മണിക്കൂർ പരിശോധനയും   ചോദ്യം ചെയ്യൽ വിജയെയെ വിട്ടയച്ചു

ചെന്നൈയിലെയും വീട്ടുകളിലും ഓഫീസിലും നിന്നാണ് കണക്കിൽ പെടാത്ത 77 കോടി രൂപ പിടികൂടിയത്. നിർമാതാക്കളുടെയും വിതരണക്കാരന്റെയും ഓഫീസുകളിൽ നിന്ന് 300 കോടി രുപയുടെ ആസ്തി രേഖകൾ പിടിച്ചെടുത്തു

0

ചെന്നൈ :തമിഴ് നടന്‍ വിജയ്‍യുടെ വീട്ടിലെ നീണ്ട മുപ്പത് മണിക്കൂര്‍ സമയത്തെ മാരത്തണ്‍ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷം ആദായ നികുതി വകുപ്പ് മടങ്ങി. പരിശോധനയിൽ ഭൂമി ഇടപാടിന്റെ രേഖകളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ചെന്നൈ ഇ.സി.ആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ബിഗിൽ സിനിമയുടെ കണക്കുകളിൽ വൈരുധ്യം ഉണ്ടെന്ന് ചൂണ്ടി കാണിച്ച് ഐ.ടി വകുപ്പ് വിജയിയെ കസ്റ്റഡിയിൽ എടുത്തത്.

ബിഗിൽ സിനിമയിൽ കൈപ്പറ്റിയ പ്രതിഫലം സംബസിച്ചാണ് വിജയെ ഒന്നര ദിവസമായി ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് എന്റ ടെയ്ൻമെന്റന്റ ഓഫീസുകളിലും സിനിമയ്ക്ക് പണം പലിശക്ക് നൽകിയ തമിഴ് സിനിമയിലെ പ്രമുഖ പലിശ ഇടപാടുകാരൻ അൻപ് ചൊഴിയന്റെയും ഓഫീസുകളിൽ രാവിലെ പരിശോധന നടന്നിരുന്നു. അൻപ് ചോഴിയന്റെ മധുരയിലെയും ചെന്നൈയിലെയും വീട്ടുകളിലും ഓഫീസിലും നിന്നാണ് കണക്കിൽ പെടാത്ത 77 കോടി രൂപ പിടികൂടിയത്. നിർമാതാക്കളുടെയും വിതരണക്കാരന്റെയും ഓഫീസുകളിൽ നിന്ന് 300 കോടി രുപയുടെ ആസ്തി രേഖകൾ പിടിച്ചെടുത്തു. ആ ധാരങ്ങൾ, പ്രൊമിസറി നോട്ടുകൾ’, ഡേറ്റ് എഴുതിയ ചെക്കുകൾ തുടങ്ങിയവ പിടികൂടിയെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

അതേ സമയം വിജയ് യുടെ സാളിഗ്രാമത്തിലെയും പനയൂരിലെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടില്ലന്നാണ് സൂചന. നടന്റെ നിക്ഷേപങ്ങളുടെയും സ്ഥലങ്ങളും കെട്ടിടങ്ങളും അടക്കമുള്ള ആസ്തികളുടെയും രേഖകൾ പിടിച്ചെടുത്തെന്നും കൂടുതൽ പരിശോധന വേണമെന്നാണ് ആദായ നികുതി വകുപ്പ് വാർത്താ കുറിപ്പ് അറിയിച്ചത്.

You might also like

-