കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമിയിടപാടുപാടുകൾ വിജിലൻസ് കണ്ടെത്തി . പരാതിയുമായി ബിസിനസ് പങ്കാളിൽ

തുണിക്കട നടത്തിപ്പിന്റെ മറവിൽ 75 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയുമായി ആർടിഒ ജേഴ്സന്റെ ബിസിനസ് പങ്കാളി ഇടപ്പള്ളി സ്വദേശി അൽ അമീൻ ആണ് രംഗത്ത് വന്നത്.

കൊച്ചി| കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒയുടെ
ജേഴ്സണ്‍ വഴിവിട്ട പണഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു . കൈക്കൂലിവാങ്ങിയ പണം ഉപയോഗിച്ച് ഇയാൾ വിധ പ്രദേശങ്ങളിൽ സ്വന്തം പേരിലും ബിനാമിപേരിലും ഭൂമി വാങ്ങികൂട്ടിയതായി വിജിലൻസിന് വിവരം ലഭിച്ചു . ഇയാൾക്ക് നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. മൂന്നാറിൽ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. അതേസമയം, ആർടിഒ ജേഴ്സന്റെ കസ്റ്റഡി നാളെ അവസാനിക്കും. ആർടിഒയുടെ ജാമ്യപേക്ഷ നാളെ പരിഗണിക്കും.

അതേസമയം  ജേഴ്സനെതിരെ പുതിയ പരാതിയുമായി ബിസിനസ് പങ്കാളി. തുണിക്കട നടത്തിപ്പിന്റെ മറവിൽ 75 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയുമായി ആർടിഒ ജേഴ്സന്റെ ബിസിനസ് പങ്കാളി ഇടപ്പള്ളി സ്വദേശി അൽ അമീൻ ആണ് രംഗത്ത് വന്നത്. പണം തിരികെ ചോദിച്ചപ്പോൾ “പണി’ തരുമെന്ന് ഭീഷണിപ്പെടുത്തിയതായും അൽ അമീൻ പരാതിയിൽ പറയുന്നു. പോലീസിനും വിജിലൻസിനുമാണ് അൽ അമീൻ പരാതി നൽകിയത്.ഇടപ്പള്ളിയിൽ അൽ മീനും മാതാവും ചേർന്ന് നടത്തിയിരുന്ന തുണിക്കടയിലെ സ്ഥിരം സന്ദർശകരായിരുന്ന ആർടിഒ തുണിക്കടയുടെ ബിസിനസ് സാധ്യത മനസ്സിലാക്കിയതോടെ 2022ൽ ഭാര്യയുടെ പേരിൽ മാർക്കറ്റ് റോഡിൽ പുതിയ ഒരു തുണിക്കട തുടങ്ങി. അൽ അമീന്റെ കടയിൽ നിന്നായിരുന്നു ആർടിഒയുടെ കടയിലേക്കുള്ള തുണിത്തരങ്ങൾ നൽകിയിരുന്നത്. ഇത്തരത്തിൽ 75 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ കൊടുത്തു.

കച്ചവടമുണ്ടാകുന്നതനുസരിച്ച് പണം തിരികെതരാം എന്നായിരുന്നു ധാരണ. എന്നാൽ ബിസിനസ് പച്ചപിടിച്ചതോടെ ആർടിഒയുടെ സ്വഭാവം മാറുകയും പണം ചോദിച്ചെത്തിയ അൽ അമീനെ ഭീഷണിപ്പെടുത്തുകെയും ഇനി തന്നെ കാണാൻ വരരുതെന്ന് വിലക്കുകയും ചെയ്തു. അന്ന് 19 വയസ് മാത്രമായിരുന്നു അൽ അമീന്റെ പ്രായം. കടയുടെ ജി എസ് ടി രജിസ്ട്രേഷൻ അക്കൗണ്ട് എല്ലാം ഇരുകൂട്ടരുടെയും പേരിലായിരുന്നു. വീട്ടിൽ വന്നാൽ നായയെ അഴിച്ചു വിടുമെന്നും തന്നെയും ഉമ്മയും കള്ളക്കേസിൽ കൊടുക്കും എന്നും ആർടിഒ ഭീഷണിപ്പെടുത്തിയതായും അൽഅമീൻ പരാതിയിൽ പറയുന്നു.
ജേഴ്സന്റെ അധികാരം ബന്ധങ്ങൾ ഭയന്നാണ് പരാതി കൊടുക്കുന്നതിൽ നിന്നും ഇതുവര മടിച്ചു നിന്നത്. ഇപ്പോൾ ജേഴ്സൻ കൈക്കൂലി കേസിൽ അറസ്റ്റിലായതോടെയാണ് പരാതിയുമായി മുന്നോട്ടു വന്നത്.

You might also like

-