പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ ഉന്നത രാഷ്രീയനേതാക്കൾക്കും പങ്കെന്ന് വിജിലൻസ്
അഴിമതി നടത്തിയ രാഷ്ട്രീയനേതാക്കൾ ആരെല്ലാമെന്നു സുമിത് ഗോയലിനു അറിയാം. നേതാക്കളെ ഭയന്നാണ് സുമിത് ഗോയൽ പേര് വെളിപ്പെടുത്താത്തതെന്നും വിജിലൻസ് കോടതിയിൽ അറിയിച്ചു.
കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ ഉന്നത രാഷ്രീയനേതാക്കൾക്കും പങ്കുണ്ടെന്നു വിജിലൻസ് റിപ്പോർട്ട്. കരാറുകാരൻ സുമിത് ഗോയലിനു കൈക്കൂലി വാങ്ങിയ രാഷ്ട്രീയനേതാക്കൾ ആരെല്ലാമെന്ന് അറിയാമെന്നും വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇവരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നു.
സുമിത് ഗോയൽ പേര് വെളിപ്പെടുത്താത്തത് രാഷ്ട്രീയ ഉന്നത നേതാക്കളെ ഭയന്നാണ്. സുമിത് ഗോയലിന്‍റെ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ വിജിലൻസ് നൽകിയ റിപ്പോർത്തിലാണ് ഈ വിവരങ്ങളുള്ളത്. സുമിത് ഗോയലിനു ജാമ്യം നൽകിയാൽ രാഷ്ട്രീയസ്വാധീനമുള്ള പ്രതികളെ രക്ഷപ്പെടുത്തും. സുമിത് ഗോയലിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.