പാലാരിവട്ടം പാലം ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസ് തീരുമാനം.

അന്വേഷണത്തിനിടെ വിജിലൻസ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ ഉദ്യോഗസ്ഥരുടെയും മുൻ എംഡി മുഹമ്മദ് ഹനീഷിന്റെയും മൊഴി രേഖപെടുത്തിയിരുന്നു.

0

പാലാരിവട്ടം പാലം ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസ് തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കേസെടുക്കാൻ ശുപാർശ. കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കും. റിപ്പോർട്ട് ഇന്ന് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിനിടെ വിജിലൻസ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ ഉദ്യോഗസ്ഥരുടെയും മുൻ എംഡി മുഹമ്മദ് ഹനീഷിന്റെയും മൊഴി രേഖപെടുത്തിയിരുന്നു. പാലം രൂപകൽപന ചെയ്ത ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രതിനിധികളോട് നാളെ വിജിലൻസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പാലത്തിൽ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം കൂടി ലഭ്യമായതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.

You might also like

-