പാലാരിവട്ടം പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്ന് വിജിലന്‍സ്

കൊച്ചി ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 3.25 കോടിയുടെ സ്വത്ത് വാങ്ങിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

0

കൊച്ചി :പാലാരിവട്ടം പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയാതായി വിജിലന്‍സ്ഹൈ കോടതിയിൽ സമർപ്പിച്ച അധിക സത്യവാങ്‌മൂലത്തിലാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വാങ്ങിക്കൂട്ടിയ വസ്‌തുവകകളുടെ കണക്കുകൾ നിരത്തിയിട്ടുള്ളത് . കൊച്ചി ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 3.25 കോടിയുടെ സ്വത്ത് വാങ്ങിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ അധിക സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത വിജിലന്‍സ്, കേസില്‍ ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവരുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നു.ഇടപാടുമായി ബന്ധപ്പെട്ട് ടി ഒ സൂരജ് രണ്ട് കോടിരൂപ കള്ളപ്പണമായി നല്‍കിയെന്നും ഇക്കാര്യം ചോദ്യം ചെയ്യലിനിടെ സൂരജ് തന്നെ സമ്മതിച്ചതായും സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംശയാസ്പദമാണെന്നും വിജിലന്‍സ് പറയുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയതില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യങ്ങളുണ്ട്. അത്തരം ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും വിജിലന്‍സ് സമര്‍പ്പിച്ച അധികസത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വിജിലന്‍സിന്റെ സത്യവാങ്ങ്മൂലവും പരിഗണിക്കും.

You might also like

-