സ്‌നേഹസ്പര്‍ശം: അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹസ്പര്‍ശം. തുടക്കത്തില്‍ പ്രതിമാസം 300 രൂപയായിരുന്ന ധനസഹായം 1000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു

0

തിരുവനന്തപുരം: സാമൂഹ്യനീതിവകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌നേഹപൂര്‍വം പദ്ധതി പ്രകാരം അവിവാഹിതരായ അമ്മമാരുടെ ധനസഹായം വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവിലെ ജീവിത സാഹചര്യം പരിഗണിച്ച് പ്രതിമാസ ധനസഹായം 1000 രൂപയില്‍ നിന്നും 2000 രൂപയായാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ധനവ് 2018 ഏപ്രില്‍ മാസം മുതല്‍ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹസ്പര്‍ശം. തുടക്കത്തില്‍ പ്രതിമാസം 300 രൂപയായിരുന്ന ധനസഹായം 1000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ പിന്നീട് ഭേദഗതി വരുത്തി ഉത്തരവായിരുന്നു.

You might also like

-