തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ നടക്കുന്ന ക്ഷേത്ര കലാപീഠത്തിലെ നിലവിലെ കോഴ്സുകൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

ഏറ്റുമാനൂർ വിഗ്രഹ മോഷണ കേസിലെ പ്രതികളെ പിടിയ്ക്കാൻ സഹായിച്ച പാറശ്ശാല വെള്ളറട സ്വദേശി രമണിയക്ക് വീട് വച്ച് നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

0

തിരുവന്തപുരം :ക്ഷേത്ര കലാപീഠത്തിലെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കോഴ്സുകളിൽ ഉപരി പഠനത്തിനായി സംവിധാനം ഒരുക്കാൻ ബോർഡ് അടിയന്തര നടപടി സ്വീകരിക്കും. ഇതിനായി ക്ഷേത്ര കലാപീഠം കൽപ്പിത സർവ്വകലാശാല ആക്കുന്ന കാര്യം ദേവസ്വം ബോർഡിന്റെ ആലോചനയിൽ ഉണ്ടെന്നും എ.പത്മകുമാർ വ്യക്തമാക്കി. വൈക്കത്തെ ക്ഷേത്ര കലാപീഠത്തിലെ പ്രവേശനോൽസവവും മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രകലാപീഠത്തിന്റെ നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്തും.അധ്യാപകരുടെ വേതനം വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഏറ്റുമാനൂർ വിഗ്രഹ മോഷണ കേസിലെ പ്രതികളെ പിടിയ്ക്കാൻ സഹായിച്ച പാറശ്ശാല വെള്ളറട സ്വദേശി രമണിയക്ക് വീട് വച്ച് നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. നിലവിലെ ദേവസ്വം നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ച് രമണിക്ക് ദേവസ്വം ബോർഡിൽ ജോലി നൽകും.രമണിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നു.കൂടാതെ രമണിയുടെ നിലവിലെ കാര്യങ്ങൾ വിശദമാക്കി പാറശ്ശാല എം എൽ എ, സി.കെ.ഹരീന്ദ്രൻ തന്നോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് രമണിയുടെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ തീരുമാനിച്ചതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഏറ്റുമാനൂർ ക്ഷേത്രം അധികാരികളും രമണിയെ സാമ്പത്തികമായി സഹായിക്കാൻ രംഗത്ത് എത്തിയിട്ടുണ്ട്. 1981-ൽ ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്ന വിഗ്രഹ കവർച്ചയിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് അന്നത്തെ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന രമണിയുടെ പുസ്തക താളുകളാണ്.പ്രതികളെ പിടികൂടിയ ഘട്ടത്തിൽ രമണിയ്ക്ക് ജോലി ഉൾപ്പെടെയുള്ള നിരവധി വാഗ്ദാനങ്ങൾ അന്നത്തെ ദേവസ്വം ബോർഡ് ഭാരവാഹികൾ നൽകിയിരുന്നു.എന്നാൽ വർഷങ്ങൾ ഏറെയായിട്ടും ഒരു നടപടിയും ഒരു ബോർഡിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായില്ല. വീടോ ,ജോലിയോ യാതൊന്നുമില്ലാതെ ദുരവസ്ഥയിൽ കഴിയുന്ന രമണിയെ കുറിച്ച് കഴിഞ്ഞ ദിവസം പത്രങ്ങളിൽ വാർത്തയും വന്നിരുന്നു.അതേസമയം രമണിയുടെ വീട് അടുത്ത ദിവസം സന്ദർശിച്ച് ഈ ബോർഡിന്റെ തീരുമാനം രമണിയെ അറിയിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഉത്സവസമയങ്ങളിൽ നടക്കാറുള്ള തട്ട് പൊളിപ്പൻ പരിപാടികൾ ഇനി മുതൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അനുവദിക്കുകയില്ല. ക്ഷേത്ര സംസ്കാരത്തിന് യോജിക്കാത്ത തരത്തിലുള്ള കലാപരിപാടികളുടെ സ്ഥലം ക്ഷേത്ര കോമ്പൗണ്ടിന് പുറത്ത് ആയിരിക്കും. ദേവസ്വം ബോർഡുകളുടെ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ സ്ഥലം മാറ്റ പ്രൊമോഷൻ ഉത്തരവുകൾ ജൂൺ മാസത്തിൽ തന്നെ ഇറക്കാൻ നിലവിലെ
ദേവസ്വം ബോർഡ് ഭരണസമിതിക്ക് ആയി.കൂടാതെ ദേവസ്വം ബോർഡ് കോളേജുകളിലേക്കുള്ള കൊമേഴ്സ് അധ്യാപകരുടെ ഇൻറ്റർവ്യൂ നടപടികൾ കഴിഞ്ഞ 2 ന് പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നും പത്മകുമാർ അറിയിച്ചു.

You might also like

-