ചീഫ് ജസ്റ്റിസിന് മറുപടിയുമായി ഉപരാഷ്ട്രപതി നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്ന് വെങ്കയ്യ നായഡു

നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്ന് വെങ്കയ്യ നായഡു. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നു എന്ന് ഉറപ്പിക്കണം

0

ഡൽഹി :സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മറുപടിയുമായി ഉപരാഷ്ട്രപതി. നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്ന് വെങ്കയ്യ നായഡു. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നു എന്ന് ഉറപ്പിക്കണം. തല്‍ക്ഷണം നീതിനല്‍കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞിരുന്നു. പീഡനക്കേസ് പ്രതികളെ വെടിവച്ചുകൊന്നതിനെതിരെയായിരുന്നു പ്രതികരണം.

ഹൈദരാബാദില് മൃഗഡോക്ടറെ കൂട്ടബലാത്സംഘം ചെയ്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെ പ്രകീര്‍ത്തിക്കുന്ന പൊതുവികാരത്തെ ശരിവച്ച് ഉന്നത അഭിഭാഷകരും രാഷ്ട്രീയനേതാക്കളും വരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് നീതിയെക്കുറിച്ചുള്ള ജനാധിപത്യ മതേതര സങ്കല്‍പങ്ങള്‍ എന്താണെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ ഓര്‍മിപ്പിച്ചത്. നീതി നിര്‍വ്വഹണത്തില്‍ ഉണ്ടാകുന്ന കാലതാമസവും അശ്രദ്ധയും ഒഴിവാക്കാന്‍ എന്തുചെയ്യണമെന്നത് ആലോചിക്കേണ്ടത് തന്നെയാണ്. പക്ഷെ നീതി പ്രതികാരമാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

You might also like

-