പ്രളയത്തിനിടെ ആംബുലന്‍സിന് നീന്തി വഴികാട്ടിയ വെങ്കിടേഷിന് ധീരതക്കുള്ള പുരസ്‌കാരം

പുഴയും കരയും തിരിച്ചറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാണിച്ച് മുന്നിലോടി ബാലന്‍കഴിഞ്ഞ ആഴ്ച കര്‍ണാടകയില്‍ കൃഷ്ണ നദി കരകവിഞ്ഞൊഴുകിയ ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം.

0

കര്‍ണാടകയില്‍ പ്രളയത്തിനിടെ ആംബുലന്‍സിന് നീന്തിക്കൊണ്ട് വഴി കാണിച്ച ആറാം ക്ലാസുകാരന്‍ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ ഡെപ്യൂട്ടി കമ്മീഷണറാണ് സംസ്ഥാന സര്‍ക്കാരിന്റെ ധീരതക്കുള്ള പുരസ്‌കാരം വെങ്കിടേഷിന് സമ്മാനിച്ചത്.

പുഴയും കരയും തിരിച്ചറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാണിച്ച് മുന്നിലോടി ബാലന്‍
കഴിഞ്ഞ ആഴ്ച കര്‍ണാടകയില്‍ കൃഷ്ണ നദി കരകവിഞ്ഞൊഴുകിയ ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം. പാലം കവിഞ്ഞ് വെള്ളം വന്നതോടെ റോഡ് തിരിച്ചറിയാനാകാത്ത നിലയായി. ആംബുലന്‍സ് ഡ്രൈവര്‍ കുഴങ്ങി നില്‍കുമ്പോഴാണ് വെങ്കിടേഷ് വെള്ളത്തിലേക്ക് എടുത്തുചാടി വഴികാട്ടിയായത്. സുരക്ഷിതമായി ആംബുലന്‍സിനെ മറുകരയിലെത്തിക്കാന്‍ സഹായിച്ച വെങ്കിടേഷിന്റെ വീഡിയോ പിന്നീട് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു.

You might also like

-