പാലായിലെ ട്രെൻഡ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി അംഗങ്ങൾക്കിടയിൽ മാണി സി കാപ്പന് അനുകൂല തരംഗമുണ്ട്. ഇതേ രീതിയിൽ പോയാൽ എൽ.ഡി.എഫിന് വിജയിക്കാം. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാളും ജനപിന്തുണ ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

0

പാലായിലെ നിലവിലെ ട്രെൻഡ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി അംഗങ്ങൾക്കിടയിൽ മാണി സി കാപ്പന് അനുകൂല തരംഗമുണ്ട്. ഇതേ രീതിയിൽ പോയാൽ എൽ.ഡി.എഫിന് വിജയിക്കാം. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാളും ജനപിന്തുണ ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലായില്‍ വെള്ളാപ്പള്ളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാലായില്‍ സഹതാപ തരംഗമില്ല. കെ.എം മാണിയുടെ കുടുംബത്തിന് പോലും മാണിയോട് സഹതാപമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

You might also like

-