മൈക്രോ ഫിനാന്‍സ് കേസില്‍ കെ.കെ.മഹേശന്‍ നിരപരാധി കേസിൽ സി ബി ഐ അന്വേഷണം വേണം:വെള്ളാപ്പള്ളി നടേശൻ
കണിച്ചുകുളങ്ങര :മൈക്രോ ഫിനാന്‍സ് കേസില്‍ കെ.കെ.മഹേശന്‍ നിരപരാധിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചീഫ് കോര്‍ഡിനേറ്റര്‍ എന്ന നിലയ്ക്ക് പദ്ധതിയെ നയിക്കുകയാണ് ചെയ്തത്. ഇന്ന് നല്ലത് പറയുന്നവരാണ് പണ്ട് മഹേശനെ നശിപ്പിച്ചത്. ചേര്‍ത്തല സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് മഹേശനെ തേജോവധം ചെയ്തു. മഹേശന്‍ തന്റെ വലംകൈ ആയിരുന്നുവെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു.മഹേശന് മൈക്രോഫിനാന്‍സുമായി ബന്ധമില്ലെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്നും
മഹേശന്‍ മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മാത്രമാണ്. ഇപ്പോൾ കൂടെയുള്ളവരാണ് മരണത്തിന് കാരണക്കാർ. മഹേശന്‍ തന്നെ കാണാന്‍ വന്നിട്ടില്ല, തന്നെ ഫോണ്‍ ചെയ്യാറുണ്ട്. താന്‍ ഉയര്‍ത്തികൊണ്ടുവന്നയാളാണ് മഹേശന്‍. തന്‍റെ എല്ലാ കാര്യങ്ങളിലും മഹേശന്‍ ഇടപെട്ടിരുന്നു. മഹേശനെ കൊള്ളരുതത്തവനാക്കി ചില ശക്തികള്‍ മാറ്റി. യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണം. മഹേശന്‍റെ കുടുംബവുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മഹേശന്‍ പല കത്തുകളും എഴുതിയിട്ടുണ്ട്, എല്ലാം മാനസികസംഘര്‍ഷംമൂലമാണ്. തന്നെ ഒരിക്കലും തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് ബന്ധുക്കള്‍. മഹേശനെ കള്ളക്കേസില്‍ കുടുക്കാനാണ് കുടുക്കാനുള്ള ശ്രമമാണ് നടന്നത്. മഹേശിന്‍റെ കത്തുകളില്‍ എല്ലാം ഉണ്ടെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധു അനില്‍ കണിച്ചുകുളങ്ങരയില്‍ പറഞ്ഞു.
ഇന്നലെയാണ് കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും ആരോപിച്ച് സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ച ശേഷമാണ് മഹേശന്‍ ജീവനൊടുക്കിയത്.