ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

0

ചേര്‍ത്തല: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമമല്ല കീഴ്വഴക്കമാണ് യുവതീകള്‍ ശബരിമലയില്‍ പ്രവേശിക്കാത്തത്. അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.

You might also like

-