മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മൊഴി നാളെ രേഖപ്പെടുത്തും.
മൈക്രോഫിനാൻസ് കേസിലടക്കം കുടുക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകളിൽ എഴുതിയിരുന്നത്.
കൊച്ചി :എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മൊഴി നാളെ രേഖപ്പെടുത്തും. കത്തിലെ ആരോപണങ്ങളിലെ വസ്തുത പരിശോധിക്കാനാണ് മൊഴിയെടുക്കൽ. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കണിച്ചുകുളങ്ങരയിൽ പ്രതിഷേധ ദീപം തെളിച്ചു.മൈക്രോഫിനാൻസ് കേസിലടക്കം കുടുക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകളിൽ എഴുതിയിരുന്നത്. തൂങ്ങിമരിച്ച മുറിയിൽ കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെയും സഹായി കെ.എൽ അശോകന്‍റെയും പേരുകൾ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ.കെ.എൽ അശോകന്‍റെ മൊഴിയെടുക്കൽ ഇന്ന് വൈകിട്ടോടെ പൂർത്തിയാക്കും.
വെള്ളാപ്പള്ളി നടേശനും കെ.എൽ അശോകനുമെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. നിലവിലെ പൊലീസ് അന്വേഷണത്തിനെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണെന്നാണ് മാരാരിക്കുളം പൊലീസിന്‍റെ പ്രതികരണം. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കണിച്ചുകുളങ്ങര മുതൽ മഹേശന്‍റെ വീടുവരെ പ്രതിഷേധദീപം തെളിയിച്ചു.അതേസമയം സ്വാമി ശ്വാശ്വതീ കാനഡയുടെ മരണത്തിൽ അന്വേഷണം അവശയപ്പെട്ടു വെള്ള പള്ളിക്കെതിരെ ശ്വശ്വതികാനഡയുടെ സഹോദരിയും രംഗത്ത് എത്തിയിട്ടുണ്ട്