വീണാ വിജയൻ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട് കുഴനാടൻ മറുപടിയുമായി ധനമന്ത്രി
വീണാ വിജയൻ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നൽകിയിട്ടുമുണ്ട്. മാത്യു കുഴൽ നാടൻ തെറ്റിദ്ധാരണ പരത്തുകയാണ്. 2017 ജൂലൈ 1 മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സാണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമം നല്ലതല്ല. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ആരോപണമെന്നും ധനമന്ത്രി പറഞ്ഞു
തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തിൽ കുഴൽനാടന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഐ ജി എസ് ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴൽ നാടന്റെ ചോദ്യത്തിന്, നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തുവെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. നിയമപരമായി മാത്രമേ മറുപടി പറയാൻ കഴിയു. വീണാ വിജയൻ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നൽകിയിട്ടുമുണ്ട്. മാത്യു കുഴൽ നാടൻ തെറ്റിദ്ധാരണ പരത്തുകയാണ്. 2017 ജൂലൈ 1 മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സാണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമം നല്ലതല്ല. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ആരോപണമെന്നും ധനമന്ത്രി പറഞ്ഞു. കുഴൽനാടൻ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു
വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴൽനാടൻ കത്ത് നൽകിയിരുന്നു. അതിന് കൃത്യമായ മറുപടി നൽകി. നികുതി അടയ്ക്കാത്ത ആളുകളുടെ വിവരങ്ങൾ പുറത്തു വിടാറില്ല. എംഎൽഎ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുകയാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ഐ ജി എസ് ടി വഴി ടാക്സ് അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്നാണ് മാത്യു കുഴൽ നാടൻ ചോദിച്ചത്. നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തു. നിയമപരമായി തന്നെയേ മറുപടി പറയാൻ കഴിയൂ. ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്.2017 ജൂലൈ ഒന്ന് മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സ് ആണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമിക്കുന്നത് നല്ലതല്ല. ഇതൊക്കെ മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള അക്രമത്തിൻ്റെ ഭാഗമാണ്. നല്ല നന്ദിയും നല്ല നമസ്ക്കാരവുമാണ് കുഴൽനാടൻ പറയേണ്ടിരുന്നത്. ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരാനും കുഴൽനാടന് ധനമന്ത്രി മാധ്യമങ്ങളിലൂടെ മറുപടി നൽകി.
മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം കുറേക്കാലമായി നടക്കുന്നു. ജിഎസ്ടയി നിയമം നിലവിൽ വന്നത് 2017 ജൂലൈ ഒന്ന് മുതലാണ്. ഐജിഎസ്ടി അടയ്ക്കാനുള്ള പണം കേരളത്തിന് ലഭിച്ചു. ഇക്കാര്യത്തിൽ നിയമാനുസൃതമായി കുഴൽനാടന് മറുപടി നൽകിയെന്നും മന്ത്രി പറഞ്ഞു.