വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായികൂടിക്കാഴ്ച നടത്തി, ചർച്ച പോസിറ്റീവ് ?

ആശ വർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചെന്ന് വീണാ ജോർജ് പറഞ്ഞു. ഇൻസൻ്റീവ് ഉയർത്തുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇൻസൻ്റീവ് ഉയർത്തുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണ്

ഡൽഹി | സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്‌സ് സമരം ശക്തമാക്കുന്നതിനിടെ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച
. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തി . ചർച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.വിഷയം എല്ലാം കേന്ദ്ര മന്ത്രി കേട്ടു. കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ആശാ വർക്കർമാരുടെ അടക്കം നാല് വിഷയങ്ങൾ ചർച്ചായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശ വർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചെന്ന് വീണാ ജോർജ് പറഞ്ഞു. ഇൻസൻ്റീവ് ഉയർത്തുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇൻസൻ്റീവ് ഉയർത്തുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണ്. ‌അത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകൾ കേന്ദ്രമന്ത്രിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. 2023 – 2024 ലെ ശേഷിക്കുന്ന തുക നൽകുന്നത് ചർച്ചയായി. കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാം എന്ന് പറഞ്ഞതായി മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു.ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും പറഞ്ഞത്. സമരം പിൻവലിക്കണം എന്നാണ് നിലപാടെന്ന് മന്ത്രി പറ‍ഞ്ഞു. വർധനവ് ഇല്ല എന്ന് പറഞ്ഞിട്ടില്ല. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കണം.അതിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. കേന്ദ്രവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആശവർക്കർമാരെ അറിയിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാവരുമായി ചർച്ച നടത്തണം എന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. ആ ചർച്ച രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും. നിലവിൽ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് സംസ്ഥാനമാണെന്ന് മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു.

ആശാവര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ എയിംസ് ആവശ്യവും കൂടിക്കാഴ്ചയില്‍ കേരളം ഉന്നയിച്ച്‌ .മുന്‍പ് രണ്ട് തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാന്‍ വീണാ ജോര്‍ജ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചിരുന്നില്ല.ടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ആശവര്‍ക്കേഴ്‌സ് പ്രതികരിച്ചു. ഇനി വരുന്നത് ഈസ്റ്ററും വിഷുവുമാണ്. ഞങ്ങള്‍ റംസാന് തെരുവില്‍ ഇരിക്കുകയാണ്. ഈ തെരുവില്‍ നിന്ന് മാറ്റണമെങ്കില്‍ ചര്‍ച്ച നടത്തിയേ പറ്റൂ. ഞങ്ങള്‍ക്ക് അനുകൂലമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തണം. ഞങ്ങളുടെ ആവശ്യങ്ങള്‍ കിട്ടത്തക്ക രീതിയില്‍ നല്ല ഒരു ചര്‍ച്ചയാകുമെന്ന് ഉറപ്പുണ്ട് – ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു. തങ്ങളുടെ ഡിമാന്‍ഡ് പൂര്‍ണമായും അംഗീകരിക്കാന്‍ തായാറായിട്ടുള്ള മന്ത്രിയാണെങ്കില്‍ ഈ 51 ദിവസം സമരമിരുത്തില്ലായിരുന്നുവെന്നും അവര്‍ പറയുന്നു.അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന രാപ്പകല്‍ സമരം 51 ദിവസം പിന്നിട്ടു. നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ്. ആശമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

You might also like

-