ലോക് ഡൗണിൽ അകപ്പെട്ട മണിപ്പൂര്‍ സ്വദേശി ഒന്നര വയസുകാരനും കുടുംബത്തിനും സഹായമെത്തിച്ച് വീണാ ജോര്‍ജ്
ലോക്ക്ഡൗണിനു രണ്ടു ദിവസം മുന്‍പാണ് ഇവര്‍ പത്തനംതിട്ടയിലെത്തിയത്. കുഞ്ഞിനുള്ള ബേബി ഫുഡും ആവശ്യമായ വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുകളും ലഭ്യമാകാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായിരുന്നു മൂവരും
പത്തനംതിട്ട: ലോക്ക്ഡൗണിനു മുന്‍പായി പത്തനംതിട്ട നഗരത്തില്‍ ഹോട്ടലില്‍ ജോലി ചെയ്യാന്‍ എത്തി ബുദ്ധിമുട്ടിലായ മണിപ്പൂര്‍ സ്വദേശികളായ ലാല്‍ റിന്‍ സംഗയ്ക്കും ഭാര്യ ലെമ്യയ്ക്കും മകന്‍ ഒന്നര വയസുള്ള ക്ലാവിയസിനും സഹായമെത്തിച്ച് വീണാ ജോര്‍ജ് എംഎല്‍എ. ലോക്ക്ഡൗണിനു രണ്ടു ദിവസം മുന്‍പാണ് ഇവര്‍ പത്തനംതിട്ടയിലെത്തിയത്. കുഞ്ഞിനുള്ള ബേബി ഫുഡും ആവശ്യമായ വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുകളും ലഭ്യമാകാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായിരുന്നു മൂവരും.
ഇവരുടെ ദയനീയാവസ്ഥ മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയെ നേരില്‍ കണ്ട് വിവരം അറിയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരായ കെ. അബൂബക്കറും, സന്തോഷ് നിലയ്ക്കലും ചേര്‍ന്ന് കുറച്ച് സാധനങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എ ഇവര്‍ താമസിക്കുന്നിടത്ത് എത്തി ബേബി ഫുഡ്, നാന്‍, ബിസ്‌കറ്റ് എന്നിവ കുഞ്ഞിന് നല്‍കി. ആവശ്യമായ മറ്റു സാധനങ്ങളും ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ എത്തിക്കാമെന്ന് എംഎല്‍എ ഉറപ്പു നല്‍കി. ലാല്‍ റിന്‍ സംഗയും കുടുംബവും വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും കേരളത്തിലെ ജനങ്ങളുടെ അത്രയും കരുതല്‍ എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും ഇവര്‍ എംഎല്‍എയെ അറിയിച്ചു. ബുദ്ധിമുട്ട് മനസിലാക്കി സഹായങ്ങള്‍ നല്‍കിയതില്‍ ഇരുവരും അതിയായ സന്തോഷവും നന്ദിയും അറിയിച്ചതായും എംഎല്‍എ പറഞ്ഞു