കെ.കെ.മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവ്
വെള്ളാപ്പള്ളി നടേശന് പുറമേ അദ്ദേഹത്തിന്റെ സഹായി കെ.കെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ മകനുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവ്
ആലപ്പുഴ :എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസ്സെടുക്കണമെന്നു കോടതി. വെള്ളാപ്പള്ളി നടേശന് പുറമേ അദ്ദേഹത്തിന്റെ സഹായി കെ.കെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ മകനുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. മഹേശൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവ് . മാരാരിക്കുളം പൊലീസിനോടാണ് പുതിയ വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർചെയ്തു കേസ്സെടുക്കാൻ കോടതി നിർദേശം നൽകിയത്
കെ.കെ.മഹേശന്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിനാണ് നിലവിൽ പോലീസ് കേസ്സെടുത്തിട്ടൊള്ളും എന്നാൽ മരണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് മഹേശൻ്റെ ഭാര്യ കോടതിയെ സമീപിച്ചത്.സമീപിച്ചത് മഹേശ്ശ്വരന്റെ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം,മഹേശ്വരന്റെ ആത്മഹത്യാക്കുറിപ്പ് തെളിവായി സ്വീകരിക്കാനാണ് കോടതിയുടെ ഉത്തരവ് .