വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി,വാക്പോര്
ഗുരുതരമായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
ഡൽഹി :ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലിൽ കോൺഗ്രസ് ബിജെപി വാക്പോര്. ഗുരുതരമായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങിൽ മാധ്യമപ്രവർത്തകന്റെ ക്ഷണപ്രകാരമാണ് കപിൽ സിബൽ പങ്കെടുത്തതെന്നും , കോൺഗ്രസ്സിന് ചടങ്ങ് സംഘടിപ്പിച്ചതിൽ പങ്കില്ലെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി വ്യക്തമാക്കി.
അതേസമയം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപിയും രംഗത്തെത്തി. കോൺഗ്രസിന്റേത് തരംതാണ് രാഷ്ട്രീയമാണെന്ന് കേന്ദ്രമന്ത്രി അരുൺജെയ്റ്റ്ലി ആരോപിച്ചു. ഹാക്കറുടെ അവകാശവാദം പെരുംനുണയാണ്.
യു പി എ സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബി ജെ പിയുടെ ചട്ടുകമായാണോ പ്രവർത്തിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇത്തരം വിഢിത്തങ്ങൾ അംഗീകരിക്കാൻ ജനങ്ങൾ മണ്ടന്മാരാണെന്ന് കോൺഗ്രസ് വിചാരിക്കരുതെന്നും ജെയ്റ്റ്ല്ലി ട്വീറ്റ് ചെയ്തു.