ലഹരി പിടിക്കാൻ സംസ്ഥാനത്ത് സേനയെ സജ്ജമാക്കണം വി ഡി സതീശൻ ,ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു മുഖ്യമന്ത്രി
ലഹരി പിടിക്കാൻ സംസ്ഥാനത്ത് സേനയെ സജ്ജമാക്കണം. വിദ്യാർത്ഥി രാഷ്ട്രീയമുള്ളിടത്തും ലഹരിയും റാഗിംഗുo നടക്കുന്നു എന്നത്ആശങ്കാജനകമാണ് എന്നും വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു
തിരുവനന്തപുരം | കേരളത്തിൽ ആവശ്യാനുസരണം ലഹരി ലഭിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. കഞ്ചാവിന്റെ ഉപയോഗം കുറയുമ്പോൾ സിന്തറ്റിക്ക് ഉപയോഗം കൂടുന്നുവെന്നും ലഹരി വിതരണം തടയാൻ രണ്ട് ഐജിമാർക്ക് സ്വതന്ത്രചുമതല നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ് അതിൽ തീരുമാനമെടുക്കേണ്ടത്. ലഹരി വിതരണം തടയേണ്ടവർ ബോധവത്കരണം നടത്തി നടക്കുന്നു. ബോധവൽക്കരണം വേണ്ടെന്നല്ല അത് മറ്റേതെങ്കിലും വകുപ്പിനെ ഏൽപ്പിച്ച ശേഷം ലഹരി കച്ചവടത്തിന് തടയിടാനുള്ള ഇടപെടലുകൾ അത്യാവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലഹരി പിടിക്കാൻ സംസ്ഥാനത്ത് സേനയെ സജ്ജമാക്കണം. വിദ്യാർത്ഥി രാഷ്ട്രീയമുള്ളിടത്തും ലഹരിയും റാഗിംഗുo നടക്കുന്നു എന്നത്ആശങ്കാജനകമാണ് എന്നും വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. അതേ സമയം നിയമസഭയില്‍ രമേശ് ചെന്നിത്തല അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മേലെയുള്ള ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. സ്‌കൂളുകളില്‍ ലഹരിയും ആക്രമണവും വ്യാപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയാണെന്നും കേരളം നീരാളി പിടുത്തത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് അഭിസംബോധന ചെയ്താണ് രമേശ് ചെന്നിത്തല സംസാരിച്ചത്. ‘രാസ ലഹരിയില്‍ മൂല്യബോധം നഷ്ടപ്പെട്ടവര്‍ എന്ത് ക്രൂരതയും ചെയ്യും. സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്. മയക്കുമരുന്ന് കുട്ടികളുടെ ജീവിതത്തെ തകര്‍ക്കുന്നു. നമ്മുടെ യുവത്വം പുകഞ്ഞ് ഇല്ലാതാകുന്നു. അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു. ഈ വിപത്തിനെ ഒന്നിച്ച് നിന്ന് എതിര്‍ക്കണം. ലഹരിയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഇതിന് മുന്നിട്ടിറങ്ങണം’, എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൗരവം ഉള്‍ക്കൊണ്ടാണ് സംസാരിച്ചതെന്നും അതുപോലെയല്ല കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷനേതാവ് സംസാരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.
മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. വിമുക്തി ഫലപ്രദമായി നടത്തുന്നു. കാര്യക്ഷമമായാണ് വിമുക്തി നടന്നുവരുന്നത്. എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.