ഭൂനിയമ ഭേദഗതി ജനങ്ങളെ കൊള്ളയടിക്കാനുള്ള നടപടിക്ക് പ്രതിപക്ഷം കൂട്ടുനിൽക്കില്ല ,വി ഡി സതീശൻ

പണവാങ്ങി ക്രമവൽക്കരിച്ചു കൊടുക്കുന്ന ചട്ടമാണ് സർക്കാർ ഉണ്ടാക്കുന്നത്.ഇത് അംഗീകരിക്കാനാകില്ല ഫീസുകൾ ഇല്ലാതെ ക്രമവൽക്കരിക്കും എന്നാണ് സർക്കാർ പ്രതിപക്ഷത്തെ ധരിപ്പിച്ചത് സർക്കാർ ഉറപ്പ് പാലിക്കുന്നില്ലങ്കിൽ ശക്തമായ പോരാട്ടം നടത്തും. പുതിയ നിയമ ഭേദഗതി അഴിമതിക്ക് വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത് , ഭൂ നിയം ഭേദഗതിയെ നിയമഭയിൽ പിന്തുണച്ചുവെന്നത് കൊണ്ട് നിയമഭേദഗതി മറയാക്കി ജനങ്ങളെ കൊള്ളയടിക്കാനുള്ള നടപടിക്ക് പ്രതിപക്ഷം കൂട്ടുനിൽക്കില്ല .

0

തൊടുപുഴ | ഭൂപതിവ് നിയമ ഭേദഗതി തത്വത്തിൽ മാത്രമാണ് പ്രതിപക്ഷം അംഗീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ .നിയമഭേദഗതിയെ സാങ്കേതികമായി മാത്രമാണ് കോൺഗ്രസ് പിന്തുണച്ചിട്ടുള്ളത് .നിയമഭേദഗതിയുടെ മറപിടിച്ച് കർഷകരിൽ നിന്നും പണം പിരിക്കുന്നത് അംഗീകരിക്കാനാകില്ല .
പണവാങ്ങി ക്രമവൽക്കരിച്ചു കൊടുക്കുന്ന ചട്ടമാണ് സർക്കാർ ഉണ്ടാക്കുന്നത്.ഇത് അംഗീകരിക്കാനാകില്ല ഫീസുകൾ ഇല്ലാതെ ക്രമവൽക്കരിക്കും എന്നാണ് സർക്കാർ പ്രതിപക്ഷത്തെ ധരിപ്പിച്ചത് സർക്കാർ ഉറപ്പ് പാലിക്കുന്നില്ലങ്കിൽ ശക്തമായ പോരാട്ടം നടത്തും. പുതിയ നിയമ ഭേദഗതി അഴിമതിക്ക് വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത് ,
ഭൂ നിയം ഭേദഗതിയെ നിയമഭയിൽ പിന്തുണച്ചുവെന്നത് കൊണ്ട് നിയമഭേദഗതി മറയാക്കി ജനങ്ങളെ കൊള്ളയടിക്കാനുള്ള നടപടിക്ക് പ്രതിപക്ഷം കൂട്ടുനിൽക്കില്ല .

ദൗത്യ സംഘത്തിന്റെ കുടിയിറക്ക് നടപടിക്കെതിരെ റവന്യൂ മന്ത്രിയെയും സി പി എയെയും കുറ്റം പറയുന്ന സി പി ഐ എം ജില്ലാ നേതൃത്വം റവന്യൂ വകുപ്പു മന്ത്രിയും ഈ സർക്കാരിന് റ ഭാഗമല്ലേ ” സതീശൻ ചോദിച്ചു .എം എം മണിയും ജില്ലാ സെക്രട്ടറി സി വി വർഗീസും വെറും വാ പോയ കോടാലിയാണ് .സി.പി.എം നേതാക്കൾ ചില ചട്ടമ്പികളെപ്പോലെപോലെയാണ് പെരുമാറുന്നത് . പി.ജെ.ജോസഫിനെപ്പോലെയുള്ള വലിയ നേതാക്കളെ തെറി വിളിക്കുന്നത് അവസാനിപ്പിച്ച് എം എം മണി മാപ്പുപറയാൻ തയ്യാറാകണം ” വി ഡി സതീശൻ പറഞ്ഞു .

കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്ന എ കെ ബാലലാന്റെ പ്രസ്താവനയോട് വി ഡി സത്യൻ എങ്ങനെയാണ് പ്രതികരിച്ചത് “സി.പി.എമ്മിൻ്റ കക്ഷത്തിലിരിക്കുന്ന കീറ സഞ്ചിയാണോ സി.പി.ഐ. എന്ന് എ.കെ.ബാലൻ വ്യക്തമാക്കണം”
തൊടുപുഴയിൽ ഇടുക്കി ഡി സി സി സംഘടിപ്പിച്ച കോൺഗ്രസ്സ് കൺവൻഷനിൽ  മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുയാരിന്നു അദ്ദേഹം പ്രതിപക്ഷ നേതാവ് .

You might also like

-