കോടതി നിലപാട് പ്രതിപക്ഷത്തിന്റേത് വി ഡി സതീശന്‍..

നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഏത് പൗരനും ചെയ്യുന്ന തെറ്റ് വിചാരണയ്ക്ക് വിധേയമാകണം. സുപ്രിംകോടതി തങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ്.അക്രമ സംഭവങ്ങള്‍ക്ക് യാതൊരു പദവിയും ഒഴിവുകഴിവല്ലെന്നും അദ്ദേഹം പറഞ്ഞു.

0

തിരുവനന്തപുരം :സുപ്രിംകോടതി ശരിവെച്ചത് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സർക്കാരിനെതിരെ സുപ്രിംകോടതി രൂക്ഷമായ വിമര്‍ശനം നടത്തി. നിയമസഭയില്‍ വച്ച് ഒരു അംഗം മറ്റൊരു അംഗത്തെ കുത്തിക്കൊന്നാല്‍ കേസെടുക്കില്ലേ എന്ന് നേരത്തെ പ്രതിപക്ഷം ചോദിച്ചിരുന്നു.

നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഏത് പൗരനും ചെയ്യുന്ന തെറ്റ് വിചാരണയ്ക്ക് വിധേയമാകണം. സുപ്രിംകോടതി തങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ്.അക്രമ സംഭവങ്ങള്‍ക്ക് യാതൊരു പദവിയും ഒഴിവുകഴിവല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാനമായ വിധി പ്രഖ്യാപനത്തോട് കൂടി ഒരു മന്ത്രിയും ഒരു എംഎല്‍എയും ഉള്‍പ്പെടെ വിചാരണയ്ക്ക് വിധേയരാകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. നിയമസഭ തല്ലിത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ഒരാള്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും എതിരാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം രാജി വച്ചില്ലെങ്കില്‍ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം.

2011 മുതല്‍ 2016 വരെ കേരളത്തില്‍ 100 സ്ത്രീധന പീഡന മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2016 മുതല്‍ 2021 വരെ കാലയളവില്‍ ഇവയുടെ എണ്ണം 54 ആയി. 2020-21 വര്‍ഷത്തില്‍ ആറുവീതം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തരമൊരു അവസ്ഥ നാടിനാകെ അപമാനമാണ്. വേണ്ട വിധത്തിലുള്ള ബോധവത്ക്കരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഗവര്‍ണറുടെ ഉപവാസം ആ വിധത്തില്‍ സമൂഹത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്’. മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ സ്ത്രീധന പീഡനങ്ങള്‍ക്കെതിരായി നിയമസംവിധാനം കര്‍ശക്കശമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ കാര്യക്ഷമമായി പരാതിപ്പെടാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന നെല്ലിക്കുന്ന് എംഎല്‍എയുടെ നിര്‍ദേശത്തിന് കൊറോണ ആയതുകൊണ്ടൊന്നും കേസുകള്‍ മാറ്റിവക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്യുന്ന നടപടി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

You might also like

-