യു ഡി എഫ് അധികാരത്തിൽ എത്തിയാൽ മുഴുവൻ ഭൂമിയും ഉപാധിരഹിതമായി ക്രമവൽക്കരിക്കും വി ഡി സതീശൻ

മലയോര മേഖല ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ഭൂപ്രശ്ങ്ങൾക്കും കാരണം ഇടതു സർക്കാരാണ് . മലയോരത്തെ മനുഷ്യരെ കുടിയിറക്കാൻ ഉദ്ദേശിച്ചു ഇടതു സർക്കാർ ഇതുവരെ 19000 ഹെക്ടർ ഭൂമിയാണ് വനമായി വിജ്ഞാപനം ചെയ്തട്ടുണ്ട്

അടിമാലി | യു ഡി എഫ് അധികാരത്തിൽ എത്തിയാൽ 1960 ലെ ഭൂപതിവ് നിയമപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ മുഴുവൻ പ്രശ്ങ്ങളും യാതൊരു ഉപാധിരഹിതമായി പരിഹരിക്കുമെന്ന് പ്രതി പക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . മലയോര യാത്രക്ക് അടിമാലിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്
മലയോര മേഖല ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ഭൂപ്രശ്ങ്ങൾക്കും കാരണം ഇടതു സർക്കാരാണ് . മലയോരത്തെ മനുഷ്യരെ കുടിയിറക്കാൻ ഉദ്ദേശിച്ചു ഇടതു സർക്കാർ ഇതുവരെ 19000 ഹെക്ടർ ഭൂമിയാണ് വനമായി വിജ്ഞാപനം ചെയ്തട്ടുണ്ട് ,കേരളത്തിന്റെ ഭൂ വിസ്തൃതിയിൽ 29 ശതമാനത്തിലധികം വനമാണ് ഇത് ദേശിയ ശരാശരിയേക്കാൾ വരെ കൂടുതലാണ് .ഈ യാഥാർഥ്യം നിലനിൽക്കെയാണ് കർഷകരുടെ ഭൂമിയാകെ പിടിച്ച്ചെടുത്ത് പിണറായി സർക്കാർ വീണ്ടും വന വിജ്ഞാപനം നടത്തിയിട്ടുള്ളത് . സംസ്ഥാനത്ത് ഒരിക്കൽ പോലും കേട്ടുകേൾവി ഇല്ലാത്ത വിധം വന്യജീവി ആക്രമണങ്ങൾ പെരുകയാണ് വന്യ ജീവികളുടെ ആക്രമണം മൂലം പൊരുതി മുട്ടിയ മലയോര കർഷകരെ രക്ഷിക്കാൻ സർക്കാർ ഒന്നു ചെയ്യുന്നില്ല . വന്യ ജീവി സംഘർഷം നേരിടുന്നതിന് അനുവദിക്കാട്ടുന്ന ഫണ്ടുകൾപോലും ചിലവഴിക്കപ്പെടുന്നില്ല .
സി എച് ആർ വിഷയത്തിൽ രണ്ടു നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ നൽകിയിട്ടുള്ളത് സർക്കാരിന്റെ ഇരട്ട നിലപാട് മൂലമാണ് . സി എച് ആർ മേഖലയിൽ താമസിക്കുന്നവർക്ക് പട്ടയം നല്കാൻ കഴിയാത്തെ വന്നിട്ടുള്ളത് . സംസ്ഥാന സർക്കാർ ചില പരിസ്ഥി സംഘടനകളുടെ പിടിയിലാണെന്നും വി ഡി സതീശൻ പറഞ്ഞു.

You might also like

-