ചായ മാത്രമല്ല  ലെമൺടിയും  കാപ്പിയും. പഞ്ചാരകാർക്ക് വിത്ത് ഔട്ടും 

തനതു വരുമാനം പൂജ്യത്തിന് താഴെയെങ്കിലും വിശന്ന വയറുമായി ആരും വേണ്ട ഇത് മാവേലി നാട് .....

0

വട്ടവട : ‘ നയാപൈസയില കൈയിലൊരു നയാ പൈസയില്ല നെഞ്ച്‌ വാങ്ങി തിന്നാൻ പോലും നയാപൈസയല്ല” വിഷമിക്കേണ്ട നനച്ചുവാങ്ങിത്തിന്നന്നേണ്ട ഒരുകാര്യവുമില്ല ഇങ്ങോട്ട് പോന്നോളും നിങ്ങളെ ഒരു ഗ്രാമപഞ്ചായത് ഭരണസമിതിയാണ് മാടിവിളിക്കുന്നത് …ദാഹിച്ചു തളർന്ന അവശരായി  ദാഹമകറ്റാൻ  ഒരുചായകുടിക്കാനെങ്കിൽ കൈയിൽ പണവുമില്ല  ഇനി എന്ത്  ചെയ്യും   വിഷമിക്കേണ്ട  നിങ്ങൾ ഇപ്പോൾ നിക്കുന്നത് വട്ടവടയിലാണെങ്കിൽ . നേരെ ഗ്രാമപഞ്ചായത്ത്      ഓഫീസിൽ എത്തുക  അവിടെ നിങ്ങൾക്കായി  കാപ്പിയും ചായും  ലെമൺ ടീയും . കട്ടൻ ചായയും  കട്ടൻ കാപ്പിയും  എല്ലാം റെഡി  നിങ്ങൾ ഒരു ഡയബറ്റിക്  രോഗിയെങ്കിൽ വിഷമിക്കേണ്ട  വിത്ത് ഔട്ടവും  റെഡി., ഇതിന്  പണംവെണ്ടേ ? എന്ന് ചോദിച്ചാൽ  ഒന്നും  വേണ്ട  സ്നേഹമാത്രം മതി ഇത് പറയുന്നത്   ആരാണെന്നറിയാമോ  വട്ടവട ഗ്രാമപഞ്ചായത് പ്രസിഡണ്ട് ആർ  രാമരാജ്

ഒരുദിവസം 100നും150 ഇടയിൽ ആളുകൾ  ഗ്രാമപഞ്ചായത്തിൽ   വിവിധ ആവശ്യങ്ങക്കായി എത്തുന്നുണ്ട്   വിദൂര  പ്രദേശങ്ങളിൽ  നിന്നും എത്തുന്ന  ആദിവാസികളും പാവപെട്ടവരുമായ ആളുകൾ  പഞ്ചായത്തിലെത്തി കാര്യങ്ങൾ സാധിച്ചുപോകുമ്പോൾ   ദാഹമകറ്റാൻ ഒരു ചായ കുടിക്കാൻ  പണമില്ലാതെ മറ്റും കഷ്ടപ്പെടുന്നത് കണ്ടാണ്  ഗ്രാമ പഞ്ചായത്ത്   പഞ്ചായത്ത് ഓഫിൽ എത്തുന്ന  ആളുകൾക്ക്  ദാഹമകറ്റാൻ  ചായനൽകാൻ തിരുനിച്ചത് .

ഇനി ഒരു കാര്യം കുടി പറയാം  വട്ടവട ഗ്രാമ  പഞ്ചായത്തിന്റെ  തനതു വരുമാനം  പൂജ്യത്തിനു താഴെയാണ്  ഇങ്ങനെയുള്ള ഒരുപഞ്ചായത്തിന്   എങ്ങനെ പഞ്ചായത്തിലെത്തുന്ന മുഴുവൻ പേരെയും ചായ നൽകി   സ്വീകരിക്കാനാവും  എന്ന ചോദ്യത്തിന്  ഒരു ഉത്തരമേയുള്ളൂ “അഥിദേവോ ഭാവ  “

എന്നാലും  ഇതിന്  എത്ര പണം ചിലവാക്കേണ്ടിവരും ? ഇതിനു ഉത്തരമുണ്ട് . പഞ്ചായത്ത്  ചായ സൽക്കാരം ആരംഭിക്കും  മുൻപ് പഞ്ചായത്തിൽ മീറ്റിങ്ങുകളും  മറ്റു നടക്കുമ്പോൾ  പുറമെ നിന്നും  ചായ എത്തിക്കാൻ ഒരുമാസം  ഏകദേശം  10000മുതൽ  12000 രൂപവരെ ചായ സൽക്കാരത്തിന്  ചിലവുവരുമായിരുന്നത് ഒരു ഗ്രാമപചയത്തിലെ മുഴുവൻ ആളുകൾക്കും  ആളുകൾക്കുംചായയും   കാപ്പിയും നൽകിയിട്ടും ഇപ്പോൾ ചേവാകുന്നതാകട്ടെ  വെറും    5000 രൂപ മാത്രമാണ് .

രാജ്യത്ത്   ഇത് ആദ്യ മായാണ് ഒരു ഗ്രാമ  പഞ്ചായത്ത്   ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും  എല്ലാ ദിവസവയം ചായ നൽകി സത്കരിക്കുന്നത്    അത്  ഒരു പയസ്സപോലും തനതു ഫണ്ടില്ലാതെ തന്നെ

You might also like

-