മോഡി രാജ്യത്തെ നേരിടുന്ന പ്രശ്ങ്ങളിൽ മൗനം : രാഹുല്‍

രാജ്യത്തെ നിരവധി പ്രശനങ്ങളിൽ നരേന്ദ്രമോദി നിശ്ശബ്ദനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപറഞ്ഞു

0

ഡൽഹി : രാജ്യത്തെ നിരവധി പ്രശനങ്ങളിൽ നരേന്ദ്രമോദി നിശ്ശബ്ദനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപറഞ്ഞു . ഇന്ധന വില വര്‍ദ്ധനയിലോ കര്‍ഷകരുടെ ദുരിതത്തിലോ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലോ മോദി ഒരു വാക്കുപോലും പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് ദില്ലിയില്‍ നടത്തുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി .

മോദി ആകെ ചെയ്യുന്നത് എത്രമാത്രം “ആളുകളെ തമ്മിലടിപ്പിക്കുന്നു.” രൂപയ്ക്ക് മുമ്പെങ്ങുമില്ലാത്ത വിധം മൂല്യം ഇടിഞ്ഞു. റഫാല്‍ ഇടപാടിനെക്കുറിച്ചും മോദി മിണ്ടുന്നില്ല. ജനങ്ങളുടെ നാൽപത്തി അയ്യായിരം കോടി കൊള്ളയടിച്ച് മോദി സുഹൃത്തിന് നൽകി. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും. രാജ്യത്തെ മാധ്യമങ്ങൾ ഭയപ്പെടാതെ വസ്തുതകൾ എഴുതണം. സത്യം പുറത്തു കൊണ്ടുവരണമെന്നും രാഹുല്‍കൂട്ടിച്ചേർത്തു

You might also like

-