ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് വിവിധ സംസ്ഥാനങ്ങള്‍
മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടത്.
കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടത്. നാളെ പ്രധാനമന്ത്രിയുമായി നടക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കും.
രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ അടുത്ത ഞായറാഴ്ചയാണ് അവസാനിക്കുക. ഇതിനിടയിൽ 5 സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടൽ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. 16 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യം. ഏറ്റവും ഗുരുതര സ്ഥിതി വിശേഷം നിലനിൽക്കുന്ന മഹാരാഷ്ട്ര, ഡല്‍ഹിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളാണ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യം ഉന്നയിച്ചത്. മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നിവയാണ് ഇതേ ആവശ്യം ഉന്നയിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. നിലവില്‍ തെലങ്കാന മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ച സംസ്ഥാനം. മെയ് 7 വരെയാണ് ഇവിടെ നീട്ടിയത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കാനാണ് തീരുമാനം. കേരളം, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം തീരുമാനമെടുക്കും.
പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് നാളെ രാവിലെ നടക്കും. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് നാളെ ധാരണയുണ്ടായേക്കും. കോവിഡ് ബാധ നിയന്ത്രണ വിധേയമായി എന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിലയിരുത്തൽ. രോഗവ്യാപനം ഇരട്ടിക്കുന്നത് തടയാനായി. രോഗം മാറുന്നവരുടെ എണ്ണം കൂടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ. ഇതനുസരിച്ച് രാജ്യത്ത് പലയിത്തും ഇളവുകൾ നൽകി തുടങ്ങിയിരുന്നു.