നെടുമ്പാശേരിയില്‍ വന്‍സ്വര്‍ണവേട്ട. അഞ്ചരകിലോ സ്വര്‍ണവുമായി രണ്ടുപേരെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി

അഞ്ചരകിലോ സ്വര്‍ണവുമായി രണ്ടുപേരെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. കുവൈറ്റില്‍ നിന്നെത്തിയ ആന്ധ്രക്കാരാണ് പിടിയിലായത്. വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ഡംബലുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

0

നെടുമ്പാശ്ശേരി :കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം പിടികൂടി.തമിഴ്നാട് കടപ്പ സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അഞ്ചര കിലോ സ്വർണമാണ് ഡിആർഐ കണ്ടെടുത്തത്.പിടിച്ചെടുത്ത സ്വർണത്തിന് രണ്ട് കോടി 8 ലക്ഷം രൂപ വില വരും. ഇരുവരുടെയും കൈവശം രണ്ട് സെറ്റ് ഡംബലുകളാണ് ഉണ്ടായിരുന്നത്.ഡംബലുകളുടെ പിടിക്കകത്ത് സിലിണ്ടർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്സംശയംതോന്നിയ എയർ കസ്റ്റംസ് ഇൻറലിജൻസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. കുവൈറ്റ് എയർവേഴ്സ് വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്.

You might also like

-