കാസഗോഡ് വനിതാമത്തിനെ നേരെ ബി ജെ പി സംഘപരിവാർ ആക്രമണം

വനിതാ മതില്‍ ഉയര്‍ത്തുന്ന റോഡ് ബിജിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. മതില്‍ പൊളിക്കുന്നതിനായി റോഡരികില്‍ തീയിട്ടു. മതില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ ഇവര്‍ കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു

0


കാസർഗോഡ് :കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വനിതാ മതില്‍ തടഞ്ഞു. ഇതേതുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷം നടന്നു. വനിതാ മതില്‍ ഉയര്‍ത്തുന്ന റോഡ് ബിജിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. മതില്‍ പൊളിക്കുന്നതിനായി റോഡരികില്‍ തീയിട്ടു. മതില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ ഇവര്‍ കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നു. കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ മതമേലധ്യക്ഷന്മാര്‍, സമുദായ സംഘടനാ നേതാക്കള്‍, കന്യാസ്ത്രീകള്‍, സിനിമാ താരങ്ങള്‍, സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി വിവിധ ജില്ലകളിലായി ലക്ഷക്കണക്കിന് സ്ത്രീകളാണ് മതിലില്‍ അണി ചേര്‍ന്നത്. പല സ്ഥലങ്ങളിലും മതില്‍ ഒരു വലിയ ആള്‍ക്കൂട്ടം തന്നെയായി മാറി.

670 കിലോമീറ്റര്‍ ഉടനീളം ഒരു സ്ഥലത്തും മുറിയാതെ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. നാല് മണിക്ക് മുമ്പ് തന്നെ റോഡിന്റെ വശങ്ങളില്‍ അണി നിരന്ന വനിതാ പ്രവര്‍ത്തകര്‍ കൃത്യം നാല്മണിക്ക് പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പോരാടിയ പ്രവര്‍ത്തകരെ പ്രതിജ്ഞയില്‍ അനുസ്മരിച്ചു.

കേരളത്തെ ഒരു ഭ്രാന്താലയമാക്കാന്‍ ഇനിയൊരിക്കലും അനുവദിക്കില്ല എന്നുള്ള ദൃഢപ്രതിജ്ഞയും വനിതാ പ്രവര്‍ത്തകര്‍ എടുത്തു. പിന്നീട്, ഈ ആശയം ഉയര്‍ത്തിപ്പിടിച്ച് പൊതുസമ്മേളനവും നടന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന്‍, വൃന്ദ കാരാട്ട്, ആനി രാജ, തോമസ് ഐസക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ വെള്ളയമ്പലത്തെ വേദിയില്‍ എത്തി. മറ്റു ജില്ലകളിലും പ്രമുഖ നേതാക്കള്‍ വനിതാ മതിലിന്റെ ഭാഗമായി.

You might also like

-