വന്ദേഭാരത് മിഷൻ ഹോട്ടൽ ക്വാറൻ്റീൻ വാടക ഇനത്തിൽ പ്രവാസികളിൽനിന്നും വാൻ തുക ഈടാക്കിയതായി പരാതി

സാന്താക്രൂസിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരുക്കിയ ക്വാറൻ്റീൻ സൗകര്യത്തിനായി 87,000 രൂപ വീതം നൽകേണ്ടി വന്നു എന്ന് പറയുന്നു

0

ഡൽഹി :വന്ദേഭാരത് മിഷൻ്റെ ഭാഗമായി രാജ്യത്തെത്തിച്ച പ്രവാസികളിൽ നിന്ന് ഈടാക്കിയത് ഭീമമായ ക്വാറൻ്റീൻ വാടകയെന്ന് ആക്ഷേപം. ചെലവേറിയ ഹോട്ടലുകളിൽ 14 ദിവസം നീണ്ട ക്വാറൻ്റീൻ തുക മുഴുവൻ പ്രവാസികൾ വഹിക്കേണ്ടി വന്നു എന്നാണ് മടങ്ങിവന്ന പ്രവാസികളെ ഉദ്ധരിച്ച് ദേശിയ ദിനപത്രം റിപ്പോർട്ട് ചെയ്തു . മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് 60കാരനായ മുൻ സർക്കാർ ജോലിക്കാരനും ഒപ്പമുണ്ടായിരുന്ന മറ്റ് 50 യാത്രക്കാരും സാന്താക്രൂസിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരുക്കിയ ക്വാറൻ്റീൻ സൗകര്യത്തിനായി 87,000 രൂപ വീതം നൽകേണ്ടി വന്നു എന്ന് പറയുന്നു. ഒപ്പം, ഭാര്യക്കും തനിക്കുമായി വിമാന ടിക്കറ്റ് ഉൾപ്പെടെ 2 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിക്കേണ്ടി വന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

‘ഞങ്ങൾ ഒരു സാധാരണ ഹോട്ടലിൽ ക്വാറൻ്റീനിൽ കഴിയാമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ, ബിഎംസിയിൽ നിന്ന് ജില്ലാ കളക്ടറുടെ ജോലിക്കാർ ഈ വിഷയം ഏറ്റെടുത്തതോടെ അവസാന നിമിഷത്തിൽ ഞങ്ങളെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് മാറ്റി. തീരെ ധാരണയില്ലാതെയാണ് ഈ കാര്യങ്ങൾ നടത്തുന്നത്”- അദ്ദേഹം പറയുന്നു.
വൃക്കരോഗമുള്ള മറ്റൊരാൾ പറഞ്ഞത് 63000 രൂപ ക്വാറൻ്റീനു വേണ്ടി ചെലവാക്കിക്കഴിഞ്ഞു എന്നാണ്. വീട്ടിൽ നിന്ന് 15 മിനിട്ടുകൾ മാത്രം അകലെയാണ് ഞാൻ. ഹൃദ്രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായാണ് താൻ ലണ്ടനിൽ നിന്ന് എത്തിയതെന്നും അദ്ദേഹം പറയുന്നു.

ലോ റിസ്ക് പാസഞ്ചർ ആണെന്ന് വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടും തന്നെ വീട്ടിലേക്ക് പോവാൻ അനുവദിച്ചില്ലെന്നാണ് 32കാരിയായ യുവതിയുടെ പരാതി. ഒറ്റക്ക് താമസിക്കുന്നതു കൊണ്ട് ആർക്കും പ്രശ്നമുണ്ടാവില്ലെന്നറിയിച്ചിട്ടും അധികാരികൾ സമ്മതിച്ചില്ലെന്നും അവർ പറയുന്നു.

അതേ സമയം, ലണ്ടനിലുള്ള വിമാനം ഇറങ്ങിയ സമയത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ബിഎംസി അറിയിച്ചു. എന്നാൽ, ഇപ്പോൾ അതൊക്കെ പരിഹരിച്ചിട്ടുണ്ട്. ഒരു ഹോട്ടലിൽ വേണ്ടത്ര മുറികൾ ഒഴിവില്ലാതായതോടെ ഒരു സംഘം യാത്രക്കാരെ അതേ വാടകയിൽ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. 14 ദിവസത്തെ വാടക ഒറ്റയടിക്ക് നൽകേണ്ടി വന്നുവെന്ന് ചിലർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാല് തവണകളായി തുക ഈടാക്കാൻ ഹോട്ടൽ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് മാത്രമായിരുന്നു ഈ പ്രശ്നം. ഇപ്പോൾ, ഭക്ഷണം ഉൾപ്പെടെ ദിവസം 4000 രൂപ നിരക്കിൽ മുറികൾ നൽകാൻ തയ്യാറാണെന്ന് 10 ഫൈവ് സ്റ്റാർ ഹോട്ടലുകൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

You might also like

-