വല്ലാർപാടം കണ്ടെയ്നർ ലോറി സമരം പിൻവലിച്ചു.

കണ്ടെയ്നർ റോഡിൽ പാർക്ക് ചെയ്ത ലോറികളിൽ പൊലീസ് സ്റ്റിക്കർ പതിപ്പിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് ലോറി ഉടമകളും തൊഴിലാളികളും സമരമാരംഭിച്ചത്.

0

കൊച്ചി: നാല് ദിവസമായി നടന്നുവന്ന വല്ലാർപാടം കണ്ടെയ്നർ ലോറി സമരം പിൻവലിച്ചു. എറണാകുളം കളക്ടർ നടത്തിയ ചർച്ചയിലാണ് സമരം നിർത്തുവാൻ തീരുമാനമുണ്ടായത്. കണ്ടെയ്നർ റോഡിൽ പാർക്ക് ചെയ്ത ലോറികളിൽ പൊലീസ് സ്റ്റിക്കർ പതിപ്പിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് ലോറി ഉടമകളും തൊഴിലാളികളും സമരമാരംഭിച്ചത്. ജൂലൈ 25ന് അടച്ച പാർക്കിംഗ് സ്ഥലം തുറന്നു കൊടുക്കാൻ ചർച്ചയിൽ തീരുമാനമായി.

പണിമുടക്കിനെ തുടർന്ന് കണ്ടെയ്നർ ടെർമിനലിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം പൂർണ്ണമായും നിലച്ചിരുന്നു. ഇത് മൂലം കോടികളുടെ നഷ്ടമാണ് വല്ലാർപാടം തുറമുഖത്തിനുണ്ടായത്.

You might also like

-