വാളയാർലൈംഗിക പീഡനകേസ് അട്ടിമറി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം ബിജെപിയുടെ , 1000 മണിക്കൂർ സമരം

വാളയാറിലെ പെൺകുട്ടികൾക്കു വേണ്ടിയുളളപ്രതിക്ഷേധം കനക്കുന്നു . ഒരു പ്രതിയും രക്ഷപെടില്ലെന്ന് ഉറപ്പാക്കും വരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം. സ്ത്രീകളും കുട്ടികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മണ്‍ ചിരാതുകള്‍ തെളിയിച്ചു

0

വാളയാർ : വാളയാർ പീഡനകേസിൽ പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയ സംഭവത്തിൽ പുനരന്വേഷണ ആവശ്യപെട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം കടുപ്പിക്കുന്നു. ബിജെപിയുടെ ആയിരം മണിക്കൂര്‍ സമരം രാവിലെ ഒന്‍പതിന് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാനും വാളയാറിലെത്തും

വാളയാറിലെ പെൺകുട്ടികൾക്കു വേണ്ടിയുളളപ്രതിക്ഷേധം കനക്കുന്നു . ഒരു പ്രതിയും രക്ഷപെടില്ലെന്ന് ഉറപ്പാക്കും വരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം. സ്ത്രീകളും കുട്ടികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മണ്‍ ചിരാതുകള്‍ തെളിയിച്ചു ഐക്യദാര്‍ഢ്യം അറിയിച്ചു.. കേസിൽ അപ്പീൽ പോകുന്നതിൽ കാര്യമില്ല. പുനരന്വേഷണം തന്നെയാണ് വേണ്ടതെന്നാണ് എല്ലാവരുടെയും ആവശ്യം. സാക്ഷിവിസ്താരം നടക്കാത്തതും , പ്രോസിക്യൂഷന്റെ വീഴ്ചയും അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും ചോദ്യം ചെയ്യപ്പെട്ടതോടെ സർക്കാർ തടിയൂരാനുള്ള ശ്രമത്തിലാണ്.

വാളയാർ ഉൾപ്പെടെ നിരവധി പോക്സോ കേസുകളിലെ പ്രതികൾക്കു വേണ്ടി ഹാജരായ പാലക്കാട് സി.ഡബ്ല്യു.സി ചെയർമാനെ സാമൂഹീക നീതിവകുപ്പ് തൽസ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിലെ വീഴ്ച തൃശൂർ റേഞ്ച് ഡിഐജിയാണ് പരിശോധിക്കുന്നത്. നിയമസഭയിൽ ഉൾപ്പെടെ വാളയാർ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് സർക്കാർ തിടുക്കപ്പെട്ട തീരുമാനങ്ങളിലേക്ക് എത്തിയത്. അതേസമയം പ്രതികളേ സി പി ഐ എം സഹായിച്ചു വെന്ന ആരോപണവും നിലനിക്കുകയാണ്

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് സ്വന്തം വീട്ടിലും ബന്ധു വീട്ടിലും വെച്ചാണെന്ന് കുറ്റപത്രം. മൂത്ത പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും മൊഴിപകര്‍പ്പുമാണ് ഇപ്പോള്‍ പുറത്ത് വന്നത്. കുറ്റപത്രത്തില്‍ ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സഹോദരി മരിച്ച ദിവസം വീടിനു സമീപം അപരിചിതരായ രണ്ടു പേര്‍ ഉണ്ടായിരുന്നുവെന്ന് ഇളയ കുട്ടി മൊഴി നല്‍കിയിരുന്നെങ്കിലും ഇത് രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല.

2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ കുട്ടി മരിക്കുന്നതുവരെ ലൈംഗികാക്രമണത്തിന് ഇരയായതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ 57 സാക്ഷികളാണ് മൊഴി നല്‍കിയത്. ഏഴു പേരാണ് പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് മൊഴി നല്‍കിയത്. പെണ്‍കുട്ടികളുടെ വീട്ടില്‍ പ്രതികള്‍ പലതവണ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പത്ത് പേര്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍, കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നുവെന്നും കുറേ നാളായി പീഡിപ്പിക്കുന്നതെന്ന് മകള്‍ പറഞ്ഞതായും രണ്ടാനച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മാതാപിതാക്കളെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ മിണ്ടാതിരുന്നതാണെന്ന് മകള്‍ പറഞ്ഞിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി

You might also like

-