വാളയാർ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; കുട്ടികളുടെ അമ്മ

"ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ല"

0

പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ മരിച്ച കുട്ടികളുടെ അമ്മ. “ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ല” പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പൊലീസ് അറിയിച്ചിരിന്നു. ഇതിന് പിന്നാലെയാണ് ഇവരുടെഅമ്മയുടെ പ്രതികരണം

2017 ലാണ് വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ മാസങ്ങളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. കുട്ടികൾ പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കൾ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാളെ നേരത്തെ വിട്ടയച്ചു. ബാക്കിയുള്ള മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ രണ്ട് ദിവസം മുൻപാണ് പോക്സോ കോടതി വിട്ടയച്ചത്. പിന്നാലെയാണ് പൊലീസിനെതിരെ കുട്ടികളുടെ അമ്മ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കൾ . രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്, വി.മധു പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞിരുന്നു. മൂത്തമകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും തങ്ങള്‍ക്ക് പൊലീസ് നല്‍കിയില്ലെന്നും രക്ഷിതാക്കള്‍പറഞ്ഞു.പൊലീസ് തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്നതായി മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഉന്നത രാഷ്ട്രീയം ബന്ധം പ്രതികള്‍ക്ക് ഉണ്ട്, കോടതിയില്‍ എങ്ങനെ സംസാരിക്കണമെന്ന് ആരും തങ്ങള്‍ക്ക് പറഞ്ഞ് തന്നില്ല. വി.മധു മകളെ പീഡിപ്പിക്കുന്നത് നേരില്‍കണ്ട കാര്യം കോടതിയില്‍ പറഞ്ഞതാണെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.കേസില്‍ അപ്പീല്‍ പോകാനാണ് പൊലീസിനു ലഭിച്ച നിയമോപദേശം. മുഴുവന്‍ വിധി പകര്‍പ്പുകളും ലഭിച്ചശേഷം അപ്പീല്‍പോകുമെന്ന് തൃശൂര്‍‌ ഡി.ഐ.ജി എസ്.സുരേന്ദ്രന്‍ അറിയിച്ചു.

You might also like

-