വാളയാർ പോക്സോ കേസുകളുടെ തലസ്ഥാനം ,9 വർഷത്തിനിടെ 42 പോക്സോ കേസുകൾ

കുറ്റകൃത്യങ്ങളിൽ 20 ശതമാനം പോലും പോക്സോകേസ്സുകൾ പോലും കേസായി മാറാത്തതിനാൽ കേസുകളുടെ എണ്ണം കൃത്യമല്ല .42 കേസുകൾ വാളയാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടു വെങ്കിൽ നിരവധി കേസ്സുകൾ നിയമ ത്തിന്റെ മുന്നിൽ എത്താതെ തന്നെ ഒത്തു തീർക്ക പെട്ടിട്ടുണ്ട്

0

പാലക്കാട് :പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടക്കുന്ന രാജയത്തെ തന്നെ
കുപ്രസിദ്ധി നേടിയ നേടിയ പ്രദേശമാണ് കേരള സംസ്ഥാന അതിർത്തിയിലെ വാളയാർ ഗ്രാമം . കഴിഞ്ഞ 9 വർഷത്തിനിടെ 42 പോക്സോ കേസുകൾ വാളയാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.എന്നാൽ ഇവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളിൽ 20 ശതമാനം പോലും പോക്സോകേസ്സുകൾ പോലും കേസായി മാറാത്തതിനാൽ കേസുകളുടെ എണ്ണം കൃത്യമല്ല .42 കേസുകൾ വാളയാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടു വെങ്കിൽ നിരവധി കേസ്സുകൾ നിയമ ത്തിന്റെ മുന്നിൽ എത്താതെ തന്നെ ഒത്തു തീർക്ക പെട്ടിട്ടുണ്ട്

ഇക്കാലയളവിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സുകളിൽ രണ്ട് കേസുകളിൽ മാത്രമാണ് ഇതുവരെ പ്രതികൾ ശിക്ഷിക്കപെട്ടത്. 23 കേസുകൾ വിചാരണ ഘട്ടത്തിലാണ്. 8 കേസുകളിൽ നിന്നും പരാതിക്കാർ പിൻമാറി. ആദിവാസി മേഖലയിൽ നിന്നാണ് 4 കേസുകൾ റിപ്പോർട്ട് ചെയ്തത്.12 വയസിൽ താഴെ ഉള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യ പോക്സോ കേസ് റിപ്പോർട്ട് ചെയ്തതും വാളയാറിൽ തന്നെ. പോക്സോ കേസിൽ വീഴ്ച്ച വരുത്തിയതിന് വാളയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ വർഷം സർക്കാർ നടപടി എടുത്തിരുന്നു. ലൈഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ കൊല്ലപ്പെട്ട വാളയാറിൽ കുട്ടികൾ ലൈംഗിക പീഡനനത്തിന് പലതവണ ഇരയായിട്ടുണ്ടെന്ന് പൊലീസ് രേഖകൾ തന്നെ തെളിയിക്കുന്നു. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ കേസുകൾ ഉള്ളത്

You might also like

-