വാളയാർ കേസ് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി ജനകീയ കൂട്ടായ്മ്മ
മാ നിഷാദാ എന്ന പേരിൽ സംഘടിപ്പിച്ച കൂട്ടായ്മ്മ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രെഫ. പി ജെ കുര്യൻ ഉത്ഘാടനം ചെയ്തു
പത്തനംതിട്ട : വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി ജനകീയ കൂട്ടായ്മ്മ സംഘടിപ്പിച്ചു.
വാളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുമാണ് ജില്ലാ കോൺഗ്രസ് കമ്മറ്റി കളക്ട്രേറ്റിന് മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. മാ നിഷാദാ എന്ന പേരിൽ സംഘടിപ്പിച്ച കൂട്ടായ്മ്മ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രെഫ. പി ജെ കുര്യൻ ഉത്ഘാടനം ചെയ്തു
“. 9 വയസുള്ള ഒരു പെൺകുട്ടി ജീവിത നൈരാശ്യം കാരണം ആത്മഹത്യ ചെയ്തു എന്ന് എഫ് ഐ ആർ എഴുതിയ പോലീസ് സംസ്ഥാനത്തിന് അപമാനമാണെന്ന്” ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടത് സർക്കാരിന്റെ ഇടപെടലാണ് പൊലീസ് ഈ അപമാനകരമായ അവസ്ഥയിൽ ആകാൻ കാരണമെന്നും സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ ഏത് കേസും തെളിയിക്കാൻ കഴിയുന്നവരാണ് കേരളാ പോലീസ് എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സി സിസി പ്രസിഡന്റ് ബാബു ജോrജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനകീയ കൂട്ടായ്മ്മയിൽ യു ഡി എഫ് കൺവീനർ പന്തളം സുധാകരൻ, കെ പി സി സി സെക്രട്ടറി പഴകുളം മധു, മാലേത്ത് സരളാദേവി, കെ സുരേഷ്കുമാർ, വെട്ടുർ ജ്യോതി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.