കേസ്സ് അനേഷണത്തിൽ മുഖ്യമന്ത്രിയിൽ വിശ്വസ്സമുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ ‘അമ്മ

" തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് താനാണ് ആവശ്യപ്പെട്ടത്.’- അമ്മ പറഞ്ഞു

0

തിരുവനന്തപുരം :വാളയാർപെൺകുട്ടികളുടെ കേസ്സെഅന്വേഷണവുമായി ബന്ധപെട്ടു മുഖ്യമന്ത്രിയിൽ പ്രതികശയുണ്ടെന്നു മരിച്ച പെൺകുട്ടികളുടെ ‘അമ്മ പറഞ്ഞു” തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് താനാണ് ആവശ്യപ്പെട്ടത്.’- അമ്മ പറഞ്ഞു. വാളയാറിലെ പെണ്‍കുട്ടികള്‍ക്കു നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തെപ്പറ്റിയും അവർ പ്രതികരിച്ചു. സമരപന്തലിൽ പോയിരുന്നാൽ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അതേ സമയം സമരം ചെയ്യുന്നവരെ എതിർക്കുന്നില്ലെന്നുമായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം.ഉടൻ തന്നെ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കെ പി എം എസും പുന്നല ശ്രീകുമാറും തന്നോടൊപ്പമുണ്ടാകുമെന്നും അമ്മപറഞ്ഞു

കേരളം കാമഭ്രാന്താലയമായെന്നായിരുന്നു ബിജെപി ഉപവാസത്തിനിടെ കുമ്മനത്തിന്റെ പ്രതികരണം. ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറിലെത്തിയപ്പോള്‍, മുഖ്യമന്ത്രി വാളയാറില്‍ നിന്നു മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും കമ്മീഷന്‍ അംഗങ്ങള്‍ക്കു താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുനു. ഇതിനെതിരെയാണ് പെൺകുട്ടികളുടെ ‘അമ്മ രംഗത്തെത്തിയത്

You might also like

-