വൈഗയുടെ കൊലപാതകം അച്ഛൻ സനു മോഹനെ പത്ത് ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റിഡിയിൽ വീട്ടു

കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകം സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

0

കൊച്ചി : പതിമൂന്നുകാരി വൈഗയുടെ കൊലപാതകവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ സനു മോഹനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റിഡിയിൽ വിട്ടിരിക്കുന്നത്. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
മകളെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് സനു മോഹൻ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ സനു മോഹൻ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകം സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സനു മോഹൻ മൊഴി നൽകിയത്. പക്ഷെ വൈഗയുടെ ആന്തരീകാവയവങ്ങളിൽ വെള്ളം കണ്ടെത്തിയത് സംശയത്തിന് വഴി തെളിച്ചിരിക്കുകയാണ്. അതോടൊപ്പം സനു മോഹന്റെ ഫ്‌ലാറ്റിൽ കണ്ടെത്തിയ രക്തക്കറ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. വൈഗയുടെ ശരീരത്തിൽ കണ്ടെത്തിയ ആൽക്കഹോൾ കണ്ടന്റ് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടത്.

You might also like

-