വാഗമണ്ണിൽ ഹോട്ടൽ ഉടമ യാത്രരേഖ ചോദിച്ചപ്പോള്‍ ഇറ്റലിക്കാരൻ മുങ്ങി: രാത്രി സെമിത്തേരിയിൽ,കാണാനില്ലന്ന് പരാതി
ഇറ്റാലിയന്‍ പൗരനെന്ന് പരിചയപ്പെടുത്തിയ ഇയാളോട് യാത്രാ രേഖകളും മറ്റു വിശദാംശങ്ങളും ലോഡ്ജുടമ ആരാഞ്ഞു. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാതെ അയാൾ കടന്നുകളഞ്ഞു. ഇറ്റാലിയന്‍ പൗരനെന്ന് പരിചയപ്പെടുത്തിയ ഇയാളോട് യാത്രാ രേഖകളും മറ്റു വിശദാംശങ്ങളും ലോഡ്ജുടമ ആരാഞ്ഞു
കട്ടപ്പന :വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ ലോഡ്ജിൽ യാത്രരേഖ ചോദിച്ചപ്പോള്‍ മുങ്ങിയ വിദേശ പൗരൻ രാത്രി സെമിത്തേരിയിൽ തങ്ങി വീണ്ടും കടന്നതായി നാട്ടുകാർ .താമസിയ്ക്കാന്‍ മുറി ആവശ്യപ്പെട്ട് വിദേശ പൗരന്‍ വാഗമണ്‍ ടൗണിലെ ഒരു ലോഡ്ജിലെത്തിയത് ശനിയാഴ്ച വൈകുന്നേരമാണ് . ഇറ്റാലിയന്‍ പൗരനെന്ന് പരിചയപ്പെടുത്തിയ ഇയാളോട് യാത്രാ രേഖകളും മറ്റു വിശദാംശങ്ങളും ലോഡ്ജുടമ ആരാഞ്ഞു. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാതെ അയാൾ കടന്നുകളഞ്ഞു. ഇറ്റാലിയന്‍ പൗരനെന്ന് പരിചയപ്പെടുത്തിയ ഇയാളോട് യാത്രാ രേഖകളും മറ്റു വിശദാംശങ്ങളും ലോഡ്ജുടമ ആരാഞ്ഞു. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാതെ അയാൾ കടന്നുകളഞ്ഞു.
ഉടൻ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് അര്‍ദ്ധരാത്രിയോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഞായറാഴ്ച രാവിലെ വാഗമണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് സെമിത്തേരിയില്‍ നിന്നും പുറത്തേക്കിറങ്ങുന്ന വിദേശിയെ കണ്ടത്തിയത് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചെങ്കിലും പിന്നെയും ഇയാള്‍ സ്ഥലത്തുനിന്നും മുങ്ങി.തുടര്‍ന്ന് എട്ടരയോടെ കോട്ടയത്തേക്കുള്ള സ്വകാര്യ ബസില്‍ യാത്ര തിരിച്ചതായി നാട്ടുകാര്‍ പറഞ്ഞുഅതേ സമയം കോട്ടയം നഗരത്തിലെത്തിയ ഒരു വിദേശ പൗരനെ വിവരങ്ങള്‍ ആരാഞ്ഞശേഷം പോലീസ് വിട്ടയച്ചിട്ടുണ്ട്.ഇയാള്‍ വാഗമണ്ണില്‍ നിന്നും പുറപ്പെട്ടയാളാണോയെന്നും വ്യക്തതയില്ല