വാക്‌സിൻ നയം കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവ ഉറപ്പ് നല്‍കുന്നതാണ് വാക്‌സിന്‍ നയം. എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ഒരേ നിരക്കില്‍ ലഭ്യമാകും എന്ന് ഉറപ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാക്‌സിന്‍ വില ജനങ്ങളെ ബാധിക്കില്ല

0

ഡൽഹി :രാജ്യത്തെ വാക്‌സിൻ നയം വ്യ്കതമാക്കി കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ സ്ഥായവങ്ങമൂലം സമർപ്പിച്ചു .വാക്‌സിന്‍ നയത്തില്‍ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു . വാക്‌സിന്‍ നയം വിവേചനമില്ലാത്തതെന്നും, കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തിൽ വ്യ്കതമാക്കിയിട്ടുള്ളത്.രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.

ഒട്ടേറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വാക്‌സിന്‍ നയം രൂപീകരിച്ചത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവ ഉറപ്പ് നല്‍കുന്നതാണ് വാക്‌സിന്‍ നയം. എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ഒരേ നിരക്കില്‍ ലഭ്യമാകും എന്ന് ഉറപ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാക്‌സിന്‍ വില ജനങ്ങളെ ബാധിക്കില്ല. വാക്‌സിനുകളുടെ പരിമിതമായ ലഭ്യതയും, അതിതീവ്ര വ്യാപനവും കാരണം എല്ലാവര്‍ക്കും ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും.

You might also like

-