കൊവിഷീല്‍ഡിന് കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് കണ്ടെത്തൽ
കൊറോണ വൈറസ് വാക്സിന്‍ ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്
കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുവാൻ കൊവിഷീല്‍ഡിന് കഴിയുമെന്ന് കണ്ടെത്തൽ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്സില്‍ എടുത്തവരില്‍ ഉണ്ടെന്നാണ് പഠനം പറയുന്നത്.
കൊറോണ വൈറസ് വാക്സിന്‍ ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ടു ഡോസ് വാക്സിന്‍ എടുത്തവരിലും മുമ്പു കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലുമാണു പഠനം നടത്തിയത്.
കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിനു ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. രണ്ട് വാക്സിനുകളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും കണ്ടെത്തി.