വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം; പ്രതിപക്ഷ പാർട്ടികളുടെ ഹര‍ജി സുപ്രീം കോടതി തള്ളി.

21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്

0

ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണേണ്ടതില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. 50 ശതമാനം വിവി.പാറ്റ് സ്ലിപ്പുകളും എണ്ണണമെന്നാതായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ലോക്‌സഭ മണ്ഡലത്തിലെ, ഓരോ നിയമസഭ മണ്ഡലത്തിലെയും എതെങ്കിലും ഒരു വിവിപാറ്റ് എണ്ണുന്നതാണ് പതിവ്. അതിന് പകരം ഇത്തവണ അഞ്ച് വിവി പാറ്റ് മെഷിനിലെ സ്ലിപ്പുകള്‍ എണ്ണണമെന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു പുനപരിശോധിക്കണമെന്നും 50 ശതമാനം സ്ലിപ്പുകൾ എണ്ണണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. മൊത്തം വോട്ടിന്റെ രണ്ട് ശതമാനം മാത്രമാണ് 5 വിവി പാറ്റുകള്‍ എണ്ണുന്നതിലൂടെ പരിശോധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ 50 ശതമാനം സ്ലിപ്പുകളെങ്കിലും എണ്ണണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.

You might also like

-