വി മുരളീധരനെതിരെ വധഭീഷണി ; സെൻട്രൽ എക്‌സൈസ് ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ

എന്തുകാരണം കൊണ്ടാണ് ഇയാൾ മുരളീധരനെതിരെ ഭീഷണി മുഴക്കയതെന്നു വികമായിട്ടില്ല എത്താറായിയാണ് ഇയാളെ വിശദമായി പോലീസ് ഇയാളെ ചോദ്യംചെയ്യും

0

തിരുവന്തപുരം :കേന്ദ്രസഹമന്ത്രി കെ മുരളീധരനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സെൻട്രൽ എക്‌സൈസിലെ ഇൻസ്‌പെക്ടർ ബാദലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് കുളത്തറ സ്വദേശിയാണ് ബാദൽ. ഇയാൾക്ക് പുതിയ സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.എന്തുകാരണം കൊണ്ടാണ് ഇയാൾ മുരളീധരനെതിരെ ഭീഷണി മുഴക്കയതെന്നു വികമായിട്ടില്ല എത്താറായിയാണ് ഇയാളെ വിശദമായി പോലീസ് ഇയാളെ ചോദ്യംചെയ്യും

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ പാർലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മെയ് 30 നാണ് രാജ്യസഭാ എംപിയായ മുരളീധരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. കേന്ദ്രമന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ കേരളത്തിൽ നിന്നും വി മുരളീധരനൊപ്പം കുമ്മനം രാജശേഖരനും അൽഫോൺസ് കണ്ണന്താനവും ഉൾപ്പെട്ടിരുന്നു. എന്നാൽ ആർഎസ്എസ് സഹസർകാര്യവാഹ് ദത്താത്രേയ ഹൊസബലേയുടെ പിൻബലത്തോടെ വി മുരളീധരൻ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഇതോടെ കുമ്മനവും കണ്ണന്താനവും പുറത്തായി

You might also like

-