രണ്ടാം മോദി ഭരണത്തിൽ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുളള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വി.മുരളീധരനെ ക്ഷണിച്ചു.മന്ത്രിസ്ഥാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു
രാജ്യസഭാ എം.പിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുളള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വി.മുരളീധരനെ ക്ഷണിച്ചു.മന്ത്രിസ്ഥാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് കെ സുരേന്ദ്രൻ.
വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരൻ. മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികൾക്കും അഭിമാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.കേരളത്തിന്‍റെ വികസനത്തിനായി പലകാര്യങ്ങളും ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് വി മുരളീധരൻ. കേരളത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുരളീധരൻ സജീവ സാന്നിധ്യമായി ഉണ്ടാവുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു