റോഡരികിലിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിച്ച സംഭവം “ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം”വി.മുരളീധരന്‍

ഭരണഘടനപരമായ ഉത്തരവാതിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു.ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനാണ് ശ്രമം.വേണ്ട മുൻകരുതൽ എടുത്തില്ല

0

കാസര്‍കോട് | എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തിനെതിരെ, നിലമേലില്‍ റോഡരികിലിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത് .കൊല്ലത്തെ സംഭവം പൊലീസിന് മുൻകൂട്ടി അറിയാം. വേണ്ട മുൻകരുതൽ എടുത്തില്ല. ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം.ഭരണഘടനപരമായ ഉത്തരവാതിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു.ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനാണ് ശ്രമം.വേണ്ട മുൻകരുതൽ എടുത്തില്ല.ആവശ്യമായ സുരക്ഷ ഒരുക്കിയില്ല.വിയോജിക്കുന്നവരെ കായികമായി ആക്രമിച്ചു ഇല്ലാതാക്കാനുള്ള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് : വി മുരളീധരൻ പറഞ്ഞു

പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴും ഇത് തന്നെയാണ് ചെയ്തതെന്നും അദ്ദേഹംകുറ്റപ്പെടുത്തി..മുഖ്യമന്ത്രി കുട്ടികുരങ്ങന്മാരായ എസ് എഫ് ഐ ക്കാരെക്കൊണ്ട് സമരം ചെയ്യിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഗവർണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ സാഹചര്യമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം നിലമേലിലാണ് ​ഗവർണർ‌ക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയതിന് പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍ പൊലീസിനെ ശകാരിച്ചു. ക്ഷുഭിതനായ ഗവര്‍ണര്‍ തൊട്ടടുത്തുള്ള കടയില്‍ കസേരയിട്ട് ഇരുന്ന് വെള്ളം കുടിച്ചു. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാത്ത ​ഗവർണർ സ്ഥലത്ത് തുടരുകയായിരുന്നു. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയതാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനറുമായി എത്തിയത്.

You might also like

-