ഉത്തരാഖണ്ഡിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു

തീർഥാടകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു

0

ഡൽഹി | ഉത്തരാഖണ്ഡിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമായ യമുനോത്രിയിലേക്ക് പോയ 28 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.തീർഥാടകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിൽ, പ്രദേശിക ഭരണസംവിധാനങ്ങൾ സാധ്യമായ എല്ലാരീതിയിലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു, “ഉത്തരാഖണ്ഡിലെ ഒരു മലയിടുക്കിൽ ബസ് മറിഞ്ഞ് പന്ന ജില്ലയിൽ നിന്നുള്ള തീർത്ഥാടകർ മരിച്ചത് നിർഭാഗ്യകരമാണ്. ഞങ്ങളുടെ സംഘം ഉത്തരാഖണ്ഡ് സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നു. . പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും മരിച്ചവരെ തിരികെ കൊണ്ടുവരുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.”

You might also like

-