പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 20

തമിഴ്നാട്ടിൽ ഇന്നലെ സേലം, വെല്ലൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിൽ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. തമിഴ്നാട്ടിൽ നിയമ ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉന്നത തല ആലോചനകൾ നടക്കുകയാണെന്ന തൊഴിൽ മന്ത്രി നിലോഫർ കഫീലിന്റെ പ്രസ്താവന വിവാദമായി. ഭേദഗതി നടപ്പാക്കുമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് അണ്ണാ ഡി.എം.കെ മന്ത്രിമാരും നേതാക്കളും പ്രതികരിച്ചു

0

ലക്‌നൗ :ഉത്തർപ്രദേശിൽ സംഘർഷങ്ങൾ പടരുകയാണ്. കാൺപൂരിലും രാംപൂരിലും പ്രതിഷേധസമരം അക്രമാസക്തമായിരുന്നു. ഒട്ടേറെ വാഹനങ്ങളും സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരുക്കേറ്റു. പ്രയാഗ്‌രാജിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി.മീററ്റിലാണ് മരണങ്ങൾ ഏറെയും. ഫിറോസാബാദ്, കാൺപൂർ, ബിജ്‌നോർ, സംഭാൽ, ബുലന്ദ്ഷഹർ തുടങ്ങിയ മേഖലകളിലും പ്രതിഷേധങ്ങൾ തുടരുകയാണ്.
പ്രദേശത്ത് ഇതുവരെ എഴുനൂറിൽപ്പരം പ്രതിഷേധക്കാർ അറസ്റ്റിലായിരുന്നു. ഗോരഖ്പൂരിൽ പ്രശ്‌നക്കാരായവരുടെ ചിത്രങ്ങൾ പൊലീസ് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു

തമിഴ്നാട്ടിൽ ഇന്നലെ സേലം, വെല്ലൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിൽ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. തമിഴ്നാട്ടിൽ നിയമ ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉന്നത തല ആലോചനകൾ നടക്കുകയാണെന്ന തൊഴിൽ മന്ത്രി നിലോഫർ കഫീലിന്റെ പ്രസ്താവന വിവാദമായി. ഭേദഗതി നടപ്പാക്കുമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് അണ്ണാ ഡി.എം.കെ മന്ത്രിമാരും നേതാക്കളും പ്രതികരിച്ചു. വെല്ലൂരിൽ പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന തുടർ സമരങ്ങൾ സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാകും.പ്രക്ഷോഭങ്ങൾക്കിടെ നിയമം നടപ്പാക്കാനുള്ള നടപടികൾ കർണാടക സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ബംഗളൂരുവിലെ അഭയാർത്ഥി കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കർണാടകയിലെ നിയമവിരുദ്ധ കുടിയേറ്റക്കാരെ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്ന് ഉപമുഖ്യമന്ത്രി ജി.കർജോൾ പറഞ്ഞു.

മലപ്പുറം മഞ്ചേരിയിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികൾ കടകളടച്ചു. പെരിന്തൽമണ്ണയിൽ ഡി.വൈ.എഫ്ഐ സംഘടിപ്പിച്ച മോദി വിരുദ്ധ റാലിയിൽ തീപ്പന്തങ്ങളുമായാണ് പ്രവർത്തകർ അണിനിരന്നത്.

മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച ബഹുജന റാലിയിൽ ആയിരങ്ങൾ അണിനിരന്നതോടെ റാലി മണിക്കൂറുകൾ നീണ്ടു. ബഹുജന റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികളും കടകളടച്ചതോടെ നഗരം പൂർണ്ണമായും പ്രതിഷേധത്തിൽ പങ്കുചേർന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി മുദ്രാവാക്യം വിളികളുമായി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സംഘപരിവാർ അജണ്ടക്കെതിരെ പ്രതിഷേധമിരമ്പി.ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്തു നിന്ന് പെരിന്തൽമണ്ണയിലേക്ക് നടത്തിയ മോദി വിരുദ്ധറാലിയിലും നിരവധി പേരാണ് പങ്കെടുത്തത്

You might also like

-