ഉത്ര കേസിൽ നിർണായക വഴിത്തിരിവ്  കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ പികൂടുന്നദൃശ്യങ്ങൾ പുറത്ത് 

അന്ന് വീട്ടുകാർ പകർത്തിയതാണ് ഈ ദൃശ്യം.ഉത്രയുടെ മരണശേഷം വീട്ടുകാർ തല്ലിക്കൊന്ന പെൺ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു

0

കൊല്ലം: അഞ്ചലിൽ ഉത്രയെ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ്പമ്പ പിടുത്തക്കാരനും  കേസിലെ പ്രതി സുരേഷ് പിടികൂടുന്നത് ഈ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിട്ടുള്ളത് . ആലങ്കോട് കരവാരം പഞ്ചായത്ത് പതിനാലാം വാർഡ് ലീല ഭവനത്തിൽ നിന്നാണ് സുരേഷ് മൂർഖനെ പിടികൂടിയത്.പിടികൂടിയപാമ്പിനെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചശേഷമാണ്  ഇയാൾ  കേസിലെ ഒന്നാം പ്രതിയും ഉത്രയുടെ ഭർത്താവുമായ സുരാജിന് കൈമാറുന്നത്     വനം വകുപ്പ് നടത്തിയ ചോദ്യം ചെയ്യലിൽ സുരേഷ്ഇക്കാര്യം സമ്മതിച്ചിരുന്നു കേസിൽ ഈ ദൃശ്യങ്ങൾ നിർണായകമാകും

അന്ന് വീട്ടുകാർ പകർത്തിയതാണ് ഈ ദൃശ്യം.ഉത്രയുടെ മരണശേഷം വീട്ടുകാർ തല്ലിക്കൊന്ന പെൺ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കടിച്ചത് ഈ പാമ്പ് തന്നെയെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.ഉത്ര വധക്കേസിൽ നിർണായക കണ്ടെത്തലുമായി എട്ടംഗ വിദഗ്ധ സമിതി. അഞ്ചടിയുള്ള പാമ്പ് ജനാലവഴി എസി മുറിയിൽ കയറില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽ അണലി സ്വയം എത്തില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. ഉത്രയുടേയും സൂരജിന്റേയും വീട്ടിൽ നടത്തിയ തെളിവെടുപ്പിന് ശേഷമാണ് വിദഗ്ധ സമിതി ഇക്കാര്യം വ്യക്തമാക്കി.

സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന ജാർ ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു

You might also like

-