ഉത്രാ വധത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി അഞ്ചുദിവസത്തേക്ക് നീട്ടി

ഉത്രയുടെ പേരിൽ വൻ തുകക്ക് ഇൻഷുറൻസ് പോളിസി എടുത്തിരുന്നതായാണ് വിവരം. വിവാഹ സമയത്ത് കിട്ടിയ 100 പവൻ സ്വർണവും ലക്ഷങ്ങളും തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കുക മാത്രമായിരുന്നില്ല സൂരജിൻ്റെ ലക്ഷ്യം.

0

കൊല്ലം : ഉത്രാ വധത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി അഞ്ചുദിവസത്തേക്ക് നീട്ടി. ജൂൺ നാലുവരെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ തുടരും, ജൂൺ നാലിന് വൈകുന്നേരം 3 മണിക്ക് പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കണം.അന്വേഷണം ഓരോ ഘട്ടം കഴിയുമ്പോഴും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഉത്രയുടെ പേരിൽ വൻ തുകക്ക് ഇൻഷുറൻസ് പോളിസി എടുത്തിരുന്നതായാണ് വിവരം. വിവാഹ സമയത്ത് കിട്ടിയ 100 പവൻ സ്വർണവും ലക്ഷങ്ങളും തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കുക മാത്രമായിരുന്നില്ല സൂരജിൻ്റെ ലക്ഷ്യം.

ഉത്രയുടെ മരണം പോലും പ്രയോജനപ്പെടുത്തി പണമുണ്ടാക്കുകയായിരുന്നു ഗൂഢോദേശ്യം. പോളിസിയെടുത്ത് ഒരു വർഷം കഴിഞ്ഞ് മരണം സംഭവിച്ചാൽ നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും, ഈ തുകയിൽ കണ്ണുവച്ചാണ് കൊലപാതകമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പോളിസി സംബന്ധിച്ച രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ലോക്കറിലെ സ്വർണം പ്രതി എന്ത് ചെയ്തുവെന്ന് അറിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അതേസമയം ഇന്ന് കോടതി അവധിയായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്

You might also like

-