“ഭർത്താവിനെതിരെ പകപോക്കലിന് ഉപയോഗിക്കുന്നു” സ്ത്രീധന നിരോധന നിയമം ദുരുപയോഗം പക പോക്കലിനായി നിയമം ഉപയോഗിക്കുന്നു സുപ്രിം കോടതി

വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാം​ഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു. തമിഴ്നാട് ജോളാർപേട്ടിലെ റെയിൽവേ ഉദ്യോ​ഗസ്ഥനായ ഭർത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നൽകിയ കേസ്

ഡല്‍ഹി| സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വ്യക്തിപരമായ വിദ്വേഷം മുന്‍നിര്‍ത്തി പലരും സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെയുള്ള പക പോക്കലിനായി നിയമം ഉപയോഗിക്കുന്നുവെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാം​ഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു. തമിഴ്നാട് ജോളാർപേട്ടിലെ റെയിൽവേ ഉദ്യോ​ഗസ്ഥനായ ഭർത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നൽകിയ കേസ് (Dara Lakshmi Narayana and Others vs State of Telangana and Another)പരി​ഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി വി നാ​ഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

ഭാര്യയിൽ നിന്ന് വ്യാജ സ്ത്രീധനപീഡന ആരോപണം നേരിട്ട ഐ ടി ജീവനക്കാരനായ അതുൽ സുഭാഷ് എന്ന 34 കാരൻ ബെംഗളൂരുവിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സംഭത്തിൽ രാജ്യമൊട്ടാകെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്.

​’ഗാർഹിക പീഡന, സ്ത്രീധന പീഡന കേസുകൾ രാജ്യത്ത് വർധിക്കുന്നുണ്ട്. എന്നാൽ ചിലർ നിയമങ്ങൾ ദുരുപയോ​ഗം ചെയ്യുന്നുണ്ട്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേയുള്ള വ്യക്തിപരമായ പക തീർക്കാൻ നിയമം ഉപയോ​ഗിക്കരുത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ പലപ്പോഴും കേസ് എടുക്കാറുണ്ട്. ഇത് അനുവദിക്കാനാകില്ല. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് പല നിയമങ്ങളും രാജ്യത്ത് നടപ്പാക്കുന്നത്. എന്നാൽ ഇത് മറ്റുള്ളവർക്ക് അനീതിയായി മാറാൻ പാടില്ല. പ്രതികാരമായി നിയമം ഉപയോ​ഗിക്കുന്നതിനെതിരേ ജാ​ഗ്രത വേണം’, കോടതി വ്യക്തമാക്കി.
ഇത്തരം കേസുകൾ മുന്നിൽവന്നാൽ ജുഡീഷ്യൽ റിവ്യൂ വേണമെന്നും മതിയായ തെളിവുകൾ ഇല്ലെങ്കിൽ കേസ് തള്ളിക്കളയണമെന്നും കീഴ് കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകി.2022ൽ യുവതി നൽകിയ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും മൂന്ന് സഹോദരിമാർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ബേംബെ ഹൈക്കോടതി കേസ് തള്ളി. ഇതിനെതിരെയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ഭാര്യ നൽകിയ ക്രൂരത, സ്ത്രീധന കേസുകൾ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. കേസ് തള്ളാൻ തെലങ്കാന ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് ഭർത്താവും കുടുംബാംഗങ്ങളും അപ്പീൽ നൽകിയത്. ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭാര്യ കേസ് ഫയൽ ചെയ്തത്. വാദങ്ങൾ പരിശോധിച്ച കോടതി, വ്യക്തിപരമായ പരാതികൾ തീർപ്പാക്കാനാണ് ഭാര്യ കേസുകൾ ഫയൽ ചെയ്തതെന്നും സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള നിയമത്തിന്റെ ഉദ്ദേശശുദ്ധി ഇല്ലാതാക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമം പ്രതികാരത്തിന് ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തെ കോടതികള്‍ ജാഗ്രത പുലര്‍ത്തണം. അത്തരം കേസുകള്‍ പരിഗണയില്‍ വന്നാല്‍ തള്ളിക്കളയണമെന്നും സുപ്രീംകോടതി കീഴ്‌ക്കോടതികളോട് നിര്‍ദേശിച്ചു. ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന സ്വദേശി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

You might also like

-