യു.എസ്. മറീന്‍സിന് ഇനി കുട ഉപയോഗിക്കാം അനുമതി ലഭിച്ചത് ഇരുനൂറ് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി
ഏപ്രില്‍ മാസം നടത്തിയ സര്‍വ്വെയുടെ വെളിച്ചത്തില്‍ മറീന്‍സ് കോര്‍പസ് യൂണിഫോം ബോര്‍ഡാണ് നിലവിലുള്ള നിയമങ്ങള്‍ക്ക് മാറ്റം വേണമെന്ന് ശുപാര്‍ശ ചെയ്തത് കറുത്ത, ഡിസൈനുകളില്ലാത്ത മടക്കാവുന്ന കുടകളാണ് ഉപയോഗിക്കേണ്ടതെന്ന് പെന്റഗണില്‍ വിളിച്ചുചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരോടു ജനറല്‍ ഡേവിഡ് ബെര്‍ജന്‍ പറഞ്ഞു.
വാഷിംഗ്ടണ്‍ ഡി.സി.: കോരിചൊരിയുന്ന മഴയത്തും, ചുട്ടുപൊള്ളുന്ന വെയിലത്തും, കുട ചൂടാന്‍ അനുമതി ഇല്ലാതിരുന്ന യു.എസ്. പുരുഷ മറീന്‍സിന് 200 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കുട ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചു. നേരത്തെ സ്ത്രീ മറീന്‍സിന് യൂണിഫോമിലായാലും കുടചൂടാന്‍ അുമതി ഉണ്ടായിരുന്നു. നവംബര്‍ 7 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്.യൂണിഫോം ധരിച്ചു ഡ്യൂട്ടിയിലായിരിക്കുന്ന യു.എസ്. പുരുഷ മറീന്‍സിനാണ് മടക്കി പിടിക്കാവുന്ന കുട ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
ഏപ്രില്‍ മാസം നടത്തിയ സര്‍വ്വെയുടെ വെളിച്ചത്തില്‍ മറീന്‍സ് കോര്‍പസ് യൂണിഫോം ബോര്‍ഡാണ് നിലവിലുള്ള നിയമങ്ങള്‍ക്ക് മാറ്റം വേണമെന്ന് ശുപാര്‍ശ ചെയ്തത് കറുത്ത, ഡിസൈനുകളില്ലാത്ത മടക്കാവുന്ന കുടകളാണ് ഉപയോഗിക്കേണ്ടതെന്ന് പെന്റഗണില്‍ വിളിച്ചുചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരോടു ജനറല്‍ ഡേവിഡ് ബെര്‍ജന്‍ പറഞ്ഞു.
2013 ല്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ പ്രസിഡന്റ് ഒബാമ കോരി ചൊരിയുന്ന മഴയില്‍ നിന്നും രക്ഷപ്പെടുന്നതിന് മറീന്‍സിനോട് കുട ചൂടി തരുന്നതിന് ആവശ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.1775 ലാണ് യു.എസ്. മറീന്‍സ് കോര്‍പ്‌സ് ആദ്യമായി രൂപികരിച്ചത്. ഇപ്പോള്‍ ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള കുടകള്‍ കണ്ടുപിടിച്ചത് 1852 ലായിരുന്നു. ചട്ടങ്ങള്‍ക്കു വിധയമായി ഉത്തരവ് ഉടനെ പ്രാബല്യത്തില്‍ വരുമെന്ന് ജന. ബെര്‍ജര്‍ പറഞ്ഞു.