അഫ്ഗാനിസ്ഥാനില്‍ നിന്ന് 5000 സൈനികരെ പിന്‍വലിക്കുമെന്ന് അമേരിക്ക

രാജ്യത്തെ അ‍ഞ്ച് സൈനിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന് യു.എസ് വ്യക്തമാക്കി. താലിബാന്‍ നേതാക്കളുമായി മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം

0

ന്യൂയോർക്ക് :സൈനിക പിന്മാറ്റത്തിന് മുന്നോടിയായി അഫ്ഗാനിസ്ഥാനില്‍ നിന്ന് 5000ല്‍ പരം സൈനികരെ പിന്‍വലിക്കുമെന്ന് അമേരിക്ക. ഇതിന്റെ ഭാഗമായി രാജ്യത്തെ അ‍ഞ്ച് സൈനിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന് യു.എസ് വ്യക്തമാക്കി. താലിബാന്‍ നേതാക്കളുമായി മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. നാലര മാസത്തിനുള്ളില്‍ സൈനിക പിന്മാറ്റമുണ്ടാകുമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമായത്. ധാരണാ പത്രത്തില്‍ യു.എസ് പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ തീരുമാനം നടപ്പിലാകും. അല്‍ഖ്വായിദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് അഫ്ഗാനില്‍ താവളമുറപ്പിക്കാന്‍ അവസരമൊരുക്കരുതെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അമേരിക്കക്കെതിരായ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിന് അവസരമൊരുക്കില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം. അതേസമയം സൈന്യത്തെ പിന്‍വലിക്കാനുള്ള യു.എസ് തീരുമാനത്തില്‍ അഫ്ഗാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണ്ട്. ആഭ്യന്തര സംഘര്‍ഷത്തിലൂടെ താലിബാൻരാജ്യത്തെ ഭരണം കയ്യടക്കുമോ എന്നതാണ് സര്‍ക്കാര്‍ വൃത്തങ്ങളിലുള്ള ഭീതി.

You might also like

-