അമേരിക്ക താലിബാൻ സാധന കരാറിൽനിന്നും താലിബാൻ പിൻവാങ്ങി
ഫെബ്രുവരി 29ന് ദോഹയിൽ വച്ചാണ് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചത്. അഫ്ഗാൻ സർക്കാരുമായി താലിബാൻ സമാധാന ചർച്ച നടത്തുകയും ഭീകരപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യുമെന്നായിരുന്നു ധാരണ.
അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറിൽ നിന്ന് താലിബാൻ ഭാഗികമായി പിന്മാറി. അഫ്ഗാൻ സർക്കാരിന്റെ സൈന്യവുമായി ഏറ്റുമുട്ടൽ തുടരുമെന്നും വിദേശ സൈന്യങ്ങളെ ആക്രമിക്കില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.ഫെബ്രുവരി 29ന് ദോഹയിൽ വച്ചാണ് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചത്. അഫ്ഗാൻ സർക്കാരുമായി താലിബാൻ സമാധാന ചർച്ച നടത്തുകയും ഭീകരപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യുമെന്നായിരുന്നു ധാരണ. എന്നാൽ താലിബാൻ തടവുകാരെ മോചിപ്പിക്കില്ലെന്ന നിലപാട് വ്യക്തമാക്കി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രംഗത്തെത്തി. ഇതാണ് താലിബാനെ ചൊടിപ്പിച്ചതെന്നാണ് വിവരം. തടവുകാരെ വിട്ടുകൊടിക്കില്ലെന്ന അഫ്ഗാന് സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് താലിബാന്റെ നിലപാട് മാറ്റം
ഫെബ്രുവരി 29-നാണ് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവച്ചത്. പതിനെട്ടു വർഷമായി, യു.എസിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലുള്ള നാറ്റോ സൈനികരെ 14 മാസത്തിനകം പിൻവലിക്കുമെന്നാണ് താലിബാനുമായുണ്ടായ കരാറിലെ മുഖ്യ വ്യവസ്ഥ. അഫ്ഗാനിസ്ഥാന്റെ ഭാവിഭരണം സംബന്ധിച്ച് അഫ്ഗാൻ സർക്കാരും താലിബാൻ നേതൃത്വവും മാർച്ചിൽ ചർച്ച ആരംഭിക്കുമെന്നും കരാറിൽ പറയുന്നുണ്ട്. കരാർ ഒപ്പിട്ടതിനു പിന്നാലെ, അമേരിക്കയുടെ 5,000 സൈനികർ മേയ് മാസത്തോടെ അഫ്ഗാനിസ്ഥാൻ വിടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സമീപഭാവിയിൽ താൻ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യുഎസും താലിബാനും തമ്മിലുണ്ടാക്കിയ സമാധാന കരാറിൽ പറയുന്നതു പോലെ അഫ്ഗാൻ സർക്കാരിനു കീഴിലുള്ള താലിബാൻ തടവുകാരെ മോചിപ്പിക്കാൻ തയാറല്ലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ദോഹയിൽ താലിബാൻ -യുഎസ് പ്രതിനിധികൾ കരാറൊപ്പിട്ട് 24 മണിക്കൂർ തികയും മുന്‍പാണ് ഗനി ഈ നിലപാടെടുത്തത്. ഇതിനു പിന്നാലെയാണ് താലിബാന്റെ പിൻമാറൽ പ്രഖ്യാപനം